ഇത് ആരോഗ്യമേഖലയ്ക്ക് വൻനേട്ടം; ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രി ഇന്ത്യയ്ക്ക് സ്വന്തം!

December 4, 2023

ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രിയായ ‘ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ്’ ഗുരുഗ്രാമിൽ അനാച്ഛാദനം ചെയ്തു. ‘ഭീഷ്‌എം’ എന്ന പദ്ധതിക്ക് കീഴിൽ തദ്ദേശീയമായി രൂപകല്പന ചെയ്ത ഈ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതും ആരോഗ്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ കൗൺസിൽ എന്നിവയുമായി ചേർന്ന് സംയുക്തമായി വികസിപ്പിച്ചതുമാണ്. (India fabricates world’s first portable hospital)

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി എമർജൻസി സൈറ്റിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ ആശുപതി ഇൻസ്റ്റാൾ ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാം. ഭൂകമ്പമോ, വെള്ളപ്പൊക്കമോ, കാട്ടുതീയോ, യുദ്ധമോ അത്യാഹിത മേഖലയിലോ ദുരന്തബാധിത പ്രദേശങ്ങളിലോ എവിടെ വേണമെങ്കിലും ഈ സംവിധാനം ഉപയോഗിക്കാം. ഒരേ സമയം 200 രോഗികളെ വരെ ചികിത്സിക്കാൻ ഈ പോർട്ടബിൾ ആശുപത്രി വഴി സാധിക്കും.

Read also: ചെസ് ചരിത്രത്തില്‍ അപൂര്‍ നേട്ടവുമായി പ്രഗ്നാനന്ദയും സഹോദരി വൈശാലിയും

അടിസ്ഥാന സഹായം മുതൽ നൂതന സർജിക്കൽ മെഡിക്കൽ പരിചരണം വരെ നല്കാൻ കഴിവുള്ള ഈ എയ്ഡ് ക്യൂബ് അപകടമേഖലയിലെത്തി 15 മിനിറ്റിനുള്ളിൽ തന്നെ വിന്യസിക്കും. ഈ പോർട്ടൽ ഹോസ്പിറ്റലിൽ 72 മിനി ക്യൂബുകളും ഉണ്ട്. ഇത്തരം ക്യൂബുകളെ ചെറിയ ശസ്ത്രക്രിയ നടപടികൾ നടത്താനുള്ള എല്ലാ സൗകര്യങ്ങളുമുള്ള സർജിക്കൽ സ്റ്റേഷനുകളായി മാറ്റാൻ കഴിയും.

ഇവ ഭാരം കുറഞ്ഞവയും എവിടേക്ക് എടുത്തു കൊണ്ട് പോകാൻ കഴിയുന്നവയുമാണ്. ഇന്ത്യയുടെ മനുഷ്യ നിർമിത ഉപകരണങ്ങളിൽ മറ്റൊരു നേട്ടം കൂടിയാണിത്. ഈ പദ്ധതിക്ക് പിന്നിൽ ദുരിതബാധിതരായ ഏത് രാജ്യങ്ങൾക്കും മെഡിക്കൽ സപ്ലൈകൾ നൽകുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Story highlights: India fabricates world’s first portable hospital