“ആരോരും ഇല്ലാത്ത വീട്ടിൽ 16 വർഷമായി തനിച്ചാണ് ജീവിതം, ആറ് മാസമായി പെൻഷനും മുടങ്ങി”; ദുരിതക്കയത്തിൽ പാത്തുമ്മ!

December 30, 2023
Living alone for 16 years in an empty house

പെൻഷൻ പണം മാത്രം ആശ്രയിച്ചു ജീവിക്കുന്ന ധാരാളം പേർ നമുക്കിടയിൽ. ആറ് മാസമായി പെൻഷൻ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മലപ്പുറം കുന്നുമ്മൽ സ്വദേശി പാത്തുമ്മ. സുമനസുകൾ നൽകുന്ന സഹായം കൊണ്ടാണ് ഇപ്പോൾ പാത്തുമ്മയുടെ ജീവിതം. (Living alone for 16 years in an empty house)

ആറു മാസം മുമ്പ് വരെ പാത്തുമ്മക്ക് സ്വന്തം കാര്യങ്ങൾക്കായി ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. എന്നാൽ വിധവ പെന്‍ഷൻ മുടങ്ങിയതോടെ വീട്ടിലേക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങാൻ പണമില്ലാതെ വലയുകയാണ് ഈ വയോധിക.

READ ALSO: 2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം; മുഖ്യമന്ത്രിക്ക് വേറിട്ട ആദരവുമായി ഡാവിഞ്ചി സുരേഷ്

കടം വാങ്ങിയ പണം വേഗം തിരിച്ചു കൊടുക്കുന്നതാണ് പാത്തുമ്മയുടെ ശീലം. എന്നാൽ പെൻഷൻ മുടങ്ങിയതോടെ ഇപ്പോൾ അതിനും ധൈര്യം ഇല്ല. ആകെയുള്ള ആശ്വാസം ഹോട്ടലുടമയുടെ കരുണകൊണ്ട് മുടങ്ങാതെ ഭക്ഷണം ലഭിക്കുന്നു എന്നതാണ്

ആദ്യം ജോലിക്ക് പോയിരുന്നു. ഇപ്പോൾ വയ്യാതെ ആയി. ശാരീരിക ബുദ്ധിമുട്ടുകൾ ആവോളം അലട്ടുന്നുണ്ട്. ഭർത്താവ് മരിച്ചതോടെ ആരോരും ഇല്ലാത്ത വീട്ടിൽ 16 വർഷമായി തനിച്ചാണ് ജീവിതം എന്നും പാത്തുമ്മ പറയുന്നു.

Story highlights – Living alone for 16 years in an empty house