2018-ല്‍ വിവാഹ അഭ്യര്‍ഥന; 5 വര്‍ഷത്തിനൊടുവില്‍ അതിര്‍ത്തി കടന്ന് പാക് യുവതി ഇന്ത്യയില്‍
ഫേസ്ബുക്ക് വഴി പ്രണയത്തിലായ യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയ മധ്യപ്രദേശ് സ്വദേശിനി അഞ്ജുവിനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ സംഭവിച്ചത് മറിച്ചാണ്. കൊല്‍ക്കത്ത സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ ജവേരിയ ഖാന് ഇന്ത്യയിലെത്തി. സമീര്‍ ഖാനുമായുള്ള അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹത്തിനായി വാഗ-അട്ടാരി അതിര്‍ത്തി വഴി ജവേരിയ ഇന്ത്യയിലെത്തിയത്. ഇരുവരുടെയും വിവാഹം ഈ വരുന്ന ജനുവരിയിലെ ആദ്യ ആഴ്ചയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ( Pakistani woman arrives in India to marry Kolkata man )
ജര്‍മനിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി 2018-ല്‍ വീട്ടില്‍ മടങ്ങിയെത്തിയ സമീര്‍, അമ്മയുടെ ഫോണില്‍ യാദൃച്ഛികമായി ഫോട്ടോ കണ്ട ശേഷമാണ് ജവേരിയയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഇന്ത്യ സന്ദര്‍ശനത്തിന് 45 ദിവസത്തെ വിസയാണ് ജവേരിയക്ക് അനുവദിച്ചിട്ടുള്ളത്. ജവേരിയയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി സമീര്‍ ഖാനും കുടുംബവും അമൃത്സറില് എത്തിയിരുന്നു.
#WATCH | Amritsar, Punjab: A Pakistani woman, Javeria Khanum arrived in India (at the Attari-Wagah border) to marry her fiancé Sameer Khan, a Kolkata resident. She was welcomed in India to the beats of 'dhol'.
— ANI (@ANI) December 5, 2023
She says, "I am extremely happy…I want to convey my special thanks… pic.twitter.com/E0U00TIYMX
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ വിസക്കുള്ള ശ്രമത്തിലായിരുന്നു ജവേരിയ. എന്നാല്‍, കൊവിഡും വിസ അപേക്ഷ നിരസിച്ചതും ജവേരിയക്ക് തിരിച്ചടിയായി. സന്ദര്‍ശനം അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാറിന് ജവേരിയയും സമീറും നന്ദി പറഞ്ഞു. വിവാഹത്തിന് ജര്‍മനി, യു.എസ്, ആഫ്രിക്ക, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും പങ്കെടുക്കും.
Story Highlights : ‘സന്തോഷത്തിന്റെ നഗരം ഇനി സുരക്ഷിതത്തിന്റെയും’; തുടര്‍ച്ചയായ മൂന്നാം തവണയും കൊല്‍ക്കത്തയ്ക്ക് നേട്ടം
പബ്ജി കളിക്കിടെ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന് മീണയുമായി പ്രണയത്തിലായ പാക് യുവതി സീമ ഹൈദര്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിസയില്ലാതെയാണ് കറാച്ചി സ്വദേശിനിയായ സീമ നാല് മക്കളുമായാണ് ഇന്ത്യയിലെത്തിയിരുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമയെ അറസ്റ്റ് ചെയ്ത് നിയമവിരുദ്ധ കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
Story Highlights : Pakistani woman arrives in India to marry Kolkata man