ഒരു ദിവസം പാനി പൂരി വിറ്റാല്‍ എത്ര കിട്ടും..? യുവാവിന്റെ മറുപടിയില്‍ ഞെട്ടി സോഷ്യല്‍മീഡിയ
ദൈനംദിന ജീവിതച്ചെലവ് കണ്ടെത്തുന്നതിനായി തെരുവോരങ്ങളില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുന്നവരുണ്ട്. മികച്ച ലാഭം നേടുന്നതും വലിയ തോതില്‍ ലാഭമില്ലാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്നവരുണ്ട്. അത്തരത്തില്‍ പാനി പൂരി വില്ക്കുന്നവരും കുറവല്ല. എന്നാല്‍ ഈ കച്ചവടം അത്ര ലാഭകരമല്ല എന്നതാണ് പൊതുവായിട്ടുള്ള ധാരണ. എന്നാല്‍ ഒരു പാനി പൂരി വില്‍പ്പനക്കാരന്റെ ദൈനംദിന വരുമാനത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ( Panipuri seller reveals his daily profit )
ഈ മാസമാദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് പാനി പൂരി വില്‍ക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് വെളിപ്പെടുത്തുന്നത്. vijay_vox_ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്
വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പാനി പൂരി വില്‍ക്കുന്ന യുവാവിനോട് ഇതില്‍ നിന്നും ദിവസവും എത്ര രൂപ കിട്ടും എന്ന് ചോദിക്കുന്നത് കേള്‍ക്കാം. യാതൊരു കൂസലുമില്ലാതെ തനിക്ക് 2500 രൂപ കിട്ടുമെന്ന് യുവാവ് മറുപടി പറയുന്നത് കാണാം. ഇതുകേട്ട ഉടനെ ഒര നിമിഷം ഞെട്ടിയ വീഡിയോ എടുക്കുന്നയാള്‍ ‘ദിവസം?’ എന്ന് തിരിച്ചു ചോദിക്കുകയാണ്. അതേ എന്ന് യുവാവ് മറുപടി നല്‍കുന്നതും കാണാം.
Read Also : ലോകത്തെ 260 ദശലക്ഷം ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്!
അഞ്ച് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് ഇതുവരെ 15 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
പലരും തങ്ങള്‍ക്ക് മാസം മുഴുവനും ജോലിക്ക് പോയിട്ടും വളരെ ചെറിയ വരുമാനം മാത്രമേ ലഭിക്കുന്നുള്ളു എന്ന് ആവലാതി പങ്കുവച്ചപ്പോള്‍ ജോലിയില്ലാത്തവര്‍ പാനി പൂരി വില്ക്കാന് പോയാലോ എന്ന ആശയവും പങ്കുവച്ചു.
Story highlights : Panipuri seller reveals his daily profit