“യൂ ആർ മൈ സോണിയ”; മാലാഖയെപ്പോലെ പാട്ടിനൊപ്പം ചുവടുവെച്ച് റിമി ടോമി

December 13, 2023

മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടമുള്ള ഗായികയും, അവതാരികയും, നടിയുമാണ് റിമി ടോമി. റിമിയുടെ വർത്തമാനവും, ചിരിയും, പാട്ടും, വസ്ത്രങ്ങളുമെല്ലാം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ റിമി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഡാൻസ് വിഡിയോയായാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Rimi Tomy grooving along with ‘You are my Sonia’)

സോനു നിഗം, അൽക്ക യാഗ്നിക് എന്നിവർ ചേർന്നാലപിച്ച ‘യൂ ആർ മൈ സോണിയ’ എന്ന ഗാനത്തിനൊപ്പമാണ് റിമി ചുവട് വെക്കുന്നത്. റിമി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തതും. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Read also: ‘അപ്രതീക്ഷിതമായ ആലിംഗനം’; കണ്ണുനിറഞ്ഞ് നടി ശാലിൻ സോയ!

നൃത്തത്തിനോടൊപ്പം റിമിയുടെ വസ്ത്രവും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ലോങ്ങ് ഗൗണിലാണ് റിമിയുള്ളത്. ഹൈ നെക്ക് ഗൗണിൽ മുത്തുകളും ത്രെഡ് വർക്കും കാണാം. നെഞ്ചിന്റെ ഭാഗത്തായി പ്ളീറ്റഡ് പാറ്റേൺ ആണുള്ളത്. തീർത്തും നെറ്റ് ഫാബ്രിക്കിൽ ചെയ്തെടുത്ത ഗൗണിന് ചെറിയ സ്ലീവുകളും കൊടുത്തിട്ടുണ്ട്. വസ്ത്രത്തിനോടൊപ്പം ദുപ്പട്ടയും തുന്നി ചേർത്തിട്ടുണ്ട്.

Story highlights: Rimi Tomy grooving along with ‘You are my Sonia’