‘എന്റെ’ എന്നത് ‘നമ്മുടെ’ ആയിട്ട് നാല് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷിക സന്തോഷത്തില്‍ സ്‌നേഹയും ശ്രീകുമാറും

December 14, 2023

മിനി സ്‌ക്രീനിലുടെ കടന്നുവന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദമ്പതികളായ സ്‌നേഹയും എസ് പി ശ്രീകുമാറും. നടി, അവതാരക എന്നിങ്ങനെയുള്ള മേഖലകളില്‍ ശ്രദ്ധേയയാണ് സ്‌നേഹ ശ്രീകുമാര്‍. മിനിസ്‌ക്രീനിലൂടെയാണ് വന്നതെങ്കിലും ഇപ്പോള്‍ സിനിമകളുടെ ഭാഗമാണ് എസ് പി ശ്രീകുമാര്‍. ( Sneha Sreekumar celebrates wedding anniversary )

2019-ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്‌നേഹ മകന്‍ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍. ആശംസകള്‍ അറിയിച്ചുകൊണ്ട് സ്‌നേഹ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നാല് വര്‍ഷം മുന്നേയുള്ള ഡിസംബര്‍ 11. സംഭവബഹുലമായ നാല് വര്‍ഷങ്ങള്‍ അങ്ങനെ വിജയകരമായി മുന്നോട്ട്. രണ്ട് സാഹചര്യങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ വളര്‍ന്ന നമ്മള്‍ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു. ഇതിനിടയില്‍ സങ്കടങ്ങളും സന്തോഷങ്ങളും ‘എന്റെ’ എന്നതില്‍നിന്നും ‘നമ്മുടെ’ ആയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് ഓസ്‌കാര്‍ സ്‌നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവന്‍ വന്ന ശേഷം നമ്മുടെ വീട്ടില്‍ കൂടുതല്‍ സ്‌നേഹം നിറഞ്ഞു.. ആ സ്‌നേഹം എന്നും നിലനിര്‍ത്താനും കൂടുതല്‍ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട്. ഇനിയും സ്‌നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ. വിവാഹവാര്‍ഷിക ആശംസകള്‍ ശ്രീ’ എന്നാണ് സ്‌നേഹ കുറിച്ചത്.

Read Also : ‘ചക്കരക്കിളി ചക്കിയമ്പിളി…’- അമ്മയ്‌ക്കൊപ്പം ചുവടുവെച്ച് കണ്മണിക്കുട്ടി; വിഡിയോ

സ്‌നേഹയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഞങ്ങളുടെ കുടുംബം എന്ന് ചേര്‍ത്തായിരുന്നു ശ്രീകുമാര്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകള്‍ പങ്കുവച്ചിരുന്നത്.

Story highlights : Sneha Sreekumar celebrates wedding anniversary