700 വർഷം പഴക്കം, നിർജീവമായ ബർമിസ് ട്രീ – ക്രൗസ്നെസ്റ്റ് പാസിലെ പ്രതിരോധത്തിന്റെ പ്രതീകം
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ക്രൗസ്നെസ്റ്റ് ഹൈവേയുടെ സമീപം പ്രകൃതിയിലെ ഒരു അത്ഭുതം പോലെയൊരു മരമുണ്ട്. ഇങ്ങനെ പറയാന്‍ കാരണം എന്താണന്നല്ലേ.. 50 വര്‍ഷത്തിലധികമായി നിര്‍ജീവമായിട്ടും നിലംപൊത്താതെ നിലനില്‍ക്കുകയാണ് ഈ ബര്‍മിസ് മരം. യാത്രക്കാര്‍ക്ക് കൗതുകമായി തുടരുന്ന ഈ മരം മറ്റു നിരവധി കാരണങ്ങള്‍ കൊണ്ടും പ്രശസ്തമാണ്. ( The Lifeless Burmis Tree in Crowsnest Pass )
കാനഡയില്‍ ഏറ്റവുമധികം ചിത്രം പകര്‍ത്തപ്പെട്ട മരമായും ഇത് അറിയപ്പെടുന്നു. ക്രൗസ്നെസ്റ്റ് പാസിലാണ് ഈ അത്ഭുത വൃക്ഷമുള്ളത്. 1978 മുതല്‍ ഈ മരം ഇതുപോലെ നിര്‍ജ്ജീവമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇവിടെ താമസിച്ചിരുന്നത്. അവര്‍ ഇവിടം വിട്ടുപോയതോടെ പഴയ വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ മാത്രമാണ് അവശേഷിക്കുന്നത്. അതില്‍ നി്ന്നെല്ലാം വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് വര്‍ഷങ്ങളായി നിര്‍ജ്ജീവ അവസ്ഥയിലുള്ള ഈ മരമാണ്.
700 വര്‍ഷം പഴക്കമുള്ള ഈ മരം പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടമായിട്ടും ഏകദേശം 50 വര്‍ഷത്തോളമായി അതേപടി ഇവിടെ നിലനിര്‍ത്തിയിരിക്കുകയാണ്. മരം നിലംപൊത്താതിരിക്കാനായി മികച്ച സജ്ജീകരണങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മരത്തെ ദൃഢമായി നിലത്തുറപ്പിക്കുന്നതിനായി പ്രധാന വേരുകള്‍ മെറ്റല്‍ സ്ട്രാപ്പുകളാല്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. 2004-ല്‍ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ മരത്തിന്റെ ഒരു കൊമ്പ് മുറിച്ചുമാറ്റിയിരുന്നു. എ്ന്നാല്‍ മര്‍ത്തിന്റെ സംരക്ഷണച്ചുമതലയുള്ളവര്‍ തോല്ക്കാന് ഒരുക്കമായിരുന്നില്ല. നാട്ടുകാര്‍ പശയും ലോഹ പിന്തുണയുള്ള വടിയും ചേര്‍ത്ത് കൊമ്പുകള്‍ വീണ്ടും ഒട്ടിച്ച് ചേര്‍ക്കുകയായിരുന്നു. ബര്‍മിസ് ട്രീയുമായുള്ള നാട്ടുകാരുടെ ബന്ധം എത്രത്തോളം ശക്തമാണെന്ന് വളരെ വ്യക്തമാണ്.
Read Also: ഒരു കാലത്ത് പേരുകേട്ട തീവ്രവാദ കേന്ദ്രം; ഇന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജില്ല
അതുപോലെ നിരവധി ചിത്രങ്ങള്‍ക്കും കവിതകള്ക്കുമെല്ലാം ഇത് പ്രചോദനമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ള ഈ നാട്ടുകാരുടെ ഇച്ഛാശക്തിയുടെ പ്രതീകമായും ഈ മരം മാറിയിരിക്കുന്നുവെന്നാണ് യാഥാര്‍ഥ്യം.
Story Highlights: The Lifeless Burmis Tree in Crowsnest Pass