“സന്ദേശം കണ്ട പിറ്റേദിവസം മുതൽ ഞാൻ ജോലിയ്ക്ക് പോയി”; വേദിയിൽ അനുഭവം പങ്കുവെച്ച് വി ഡി സതീശൻ
സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിന് ആരാധകർ ഏറെയാണ്. ശ്രീനിവാസന്–സത്യന് അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ സന്ദേശം മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളില്‍ മുന്നിൽ തന്നെയുണ്ട്. ചിത്രം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. (VD satheesan about sandesham movie)
കോൺഗ്രസിന്റെ 139–ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറി എൻ.ജി.ജയചന്ദ്രനെ ആദരിച്ച ചടങ്ങിലായിരുന്നു വി.ഡി.സതീശന്റെ വാക്കുകള്‍.
Read Also : ആറു വർഷത്തിനിടെ യാത്രചെയ്തത് പത്തുകോടി ആളുകൾ- കൊച്ചി മെട്രോയുടെ സുവർണ്ണനേട്ടം
വക്കീല്‍ പരീക്ഷ നല്ല മാര്‍ക്കോടെ പാസായി. എന്റോള്‍ ചെയ്തെങ്കിലും കെഎസ്യു വിടാനുള്ള മടിയെ തുടര്‍ന്ന് പ്രാക്ടീസ് ചെയ്തിരുന്നില്ല. കുറേനാൾ ഉഴപ്പി നടന്നു. ഇതിനിടയിലാണ് സിനിമ കാണുന്നതെന്നും അതിന്റെ പിറ്റേ ദിവസം മുതല്‍ ഞാന്‍ വക്കീല്‍ ഓഫീസില്‍ പോയിത്തുടങ്ങി എന്നും വി ഡി സതീശൻ പറഞ്ഞു.
സത്യൻ അന്തിക്കാടും വേദിയിൽ ഉണ്ടായിരുന്നു. ഇത് ഞാൻ പലതവണ പറയണമെന്നു കരുതിയാണ്. ഇതുവരെ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlights : VD satheesan about sandesham movie