ആകാശത്തിൽ സ്കൂട്ടറോടിച്ചാൽ എങ്ങനെയുണ്ടാവും? ഒരു വെറൈറ്റി പാരാഗ്ലൈഡിങ്ങ് കാഴ്ച!
നാട്ടിലെ റോഡുകളിൽ പോലും സ്കൂട്ടറോടിക്കാൻ പേടിയുള്ളവർ നമുക്കിടയിലുണ്ട്. ഈ നേരത്താണ് ആകാശത്ത് ഇലക്ട്രിക്ക് സ്കൂട്ടറിൽ പാരാഗ്ലൈഡിങ്ങ് നടത്തി ഒരു പൈലറ്റ് ശ്രദ്ധ നേടുന്നത്. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബന്ദ്ല ധറിലാണ് സംഭവം. സ്കൂട്ടറിൽ ആകാശം ചുറ്റുന്ന പൈലറ്റിന്റെ കൗതുകകരമായ ഈ വിഡിയോ ഹിമാചൽ പ്രദേശിൽ നിന്നാണ് ലോകം കാണുന്നത്. വിചിത്രമായ കാഴ്ച നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ മൊബൈൽ ഫോണിൽ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. (Video of man performing Paragliding on E-Scooter goes viral)
ഹർഷ് എന്ന പാരാഗ്ലൈഡറാണ് ഇതാദ്യമായി ടൂറിസ്റ്റ് സൈറ്റിൽ ഇത്തരമൊരു ശ്രമം നടത്തുന്നത്. ആകെയുള്ള ഭാരം കുറയ്ക്കുന്നതിനും ഫ്ലൈറ്റ് സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമായി പാരാഗ്ലൈഡർ ഇരുചക്രവാഹനത്തിന്റെ ബാറ്ററി നീക്കം ചെയ്തിരുന്നു.
इससे पहले कभी नहीं देखा ऐसा कारनामा, स्कूटी से आसमान की सैर#Divyahimachal #Bilaspur #Paragliding #ViralVideos pic.twitter.com/CcF8ketQMl
— Divya Himachal (@DivyaHimachal) December 15, 2023
ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഹർഷ് ആവേശഭരിതനാകുകയും ഇരുചക്രവാഹനത്തിൽ ആദ്യമായി പാരാഗ്ലൈഡിങ്ങ് നടത്തുന്നയാൾ താനാണെന്ന് അവകാശപ്പെടുകയും ചെയ്തു. പഞ്ചാബിൽ നിന്നുള്ള ഹർഷ് പരിശീലനം നേടിയ പാരാഗ്ലൈഡറാണ്.
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് അക്രോ പാരാഗ്ലൈഡിംഗ് സൈറ്റുകളിൽ ഒന്നാണ് ബന്ദ്ല ധർ. ഗോവിന്ദ് സാഗർ റിസർവോയറിന്റെ അതിമനോഹരമായ കാഴ്ചയും ഈ സൈറ്റ് പ്രദാനം ചെയ്യുന്നു.
കാറ്റിന്റെ സഹായത്തോടെ പൊങ്ങിക്കിടക്കുന്ന പാരച്യൂട്ട് പോലുള്ള ചിറകുമായി ആകാശത്തിലൂടെ പറക്കാൻ അനുവദിക്കുന്ന ആവേശകരമായ സാഹസിക കായിക വിനോദമാണ് പാരാഗ്ലൈഡിംഗ്. കൃത്യമായി പറക്കുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചുള്ള നൈപുണ്യവും നിയന്ത്രണവും ധാരണയും ഇതിനാവശ്യമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവർക്ക് ആവേശകരമായ ഒരനുഭവം നല്കാൻ പാരാഗ്ലൈഡിംഗിന് കഴിയും.
Story highlights: Video of man performing Paragliding on E-Scooter goes viral