‘മന്ത്രി മാത്രമല്ല അടിപൊളി പാചകക്കാരനുമാണ്’; നാഗാലാ‌ൻഡ് മന്ത്രി ഇമ്‌ന അലോംഗിന്റെ രസകരമായ വിഡിയോ!

December 9, 2023

നാഗാലാൻഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ് തന്റെ രസകരമായ തമാശകൾക്കും സോഷ്യൽ മീഡിയ അടിക്കുറിപ്പുകൾക്കും പേരുകേട്ടയാളാണ്. പല പ്രധാനപ്പെട്ട ഉപദേശങ്ങളും ഹൃദയസ്പർശിയായ വീഡിയോകളും അദ്ദേഹം പതിവായി സോഷ്യൽ മീഡിയകളിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മന്ത്രി തന്റെ പാചക മികവിലൂടെയാണ് എക്‌സ് ഫോളോവേഴ്‌സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. (Viral video of Nagaland Minister Temjen Imna Along making egg paratha)

ഇൻമ അലോംഗ് പങ്കുവെച്ച വിഡിയോയിൽ വിദഗ്ധമായി മുട്ടയുപയോഗിച്ച് ‘പറാത്ത’ തയ്യാറാക്കുന്ന മന്ത്രിയെ കാണാം. ഒരു സ്റ്റീൽ കപ്പിൽ മുട്ടകൾ അടിക്കുന്നതും റോളിന് അനുയോജ്യമായ ഒരു അടിത്തറ സൃഷ്ടിക്കാൻ ഇത് പറാത്തയ്ക്ക് മീതെ ഒഴിക്കുന്നതും കാണാം. അവസാന മിനുക്കുപണികൾക്കായി ഒരു സഹായി എത്തി ഉള്ളി, ചിക്കൻ കഷണങ്ങൾ, സോസ് എന്നിവ ഉപയോഗിച്ച് മുട്ടയിൽ പൊതിഞ്ഞ പറാത്തയെ പാളികളാക്കി എടുക്കുന്നതും കാണാം.

പോസ്റ്റിന്റെ അടിക്കുറിപ്പായി ഇൻമ അലോംഗ് എഴുതിയതിങ്ങനെ, “സത്യം പറഞ്ഞാൽ, നിങ്ങൾക്ക് കഴിക്കാൻ തോന്നിയോ? പക്ഷെ എനിക്ക് വെർച്വൽ മോഡിൽ ഭക്ഷണം നൽകാൻ കഴിയില്ല, ഞാൻ ഇവിടെ വന്നിരുന്നെങ്കിൽ അത് മറ്റൊരു തരത്തിലാകുമായിരുന്നു!”

Read also: ഈ ഹോട്ടലിൽ എത്തിയാൽ ഭക്ഷണം മാത്രമല്ല, അടിയും കിട്ടും- പണം നൽകി അടിവാങ്ങാൻ ആളുകൾ എത്തുന്ന റസ്റ്റോറന്റ്റ്

പങ്കിട്ടതുമുതൽ, വീഡിയോ X-ൽ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിനോടകം 48,000-ലധികം വ്യൂസും 2,700-ലധികം ലൈക്കുകളും ലഭിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇൻമ അലോംഗ്. ഈ ആഴ്ചയിൽ തന്നെ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാതാപിതാക്കളായ പ്രകാശ് പദുക്കോണിനെയും ഉജ്ജല പദുക്കോണിനെയും കണ്ടുമുട്ടിയപ്പോൾ ദീപികയ്ക്കായി കൈമാറിയ ഒരു സമ്മാനത്തിന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.

Story highlights: Viral video of Nagaland Minister Temjen Imna Along making egg paratha