ജോലി സ്ഥലത്ത് അപമാനം; ഒടുവില് രാജിയും യുവതിയുടെ പ്രതികാരവും
ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ജോലിസ്ഥലങ്ങളില് ചെലവഴിക്കുന്നവരാണ് നാം. ജോലി ചെയ്യുന്ന സ്ഥലത്തെ അന്തരീക്ഷം മോശമായാല് അത് മാനസികാരോഗ്യം വഷളാകുന്നതിലേക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അത്തരത്തില് ഒരു ദുരനുഭവം ഉണ്ടായതോടെ ഒരു യുവതി ജോലി രാജിവച്ചു. എന്നാല് രാജവച്ചതിന് പിന്നാലെ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിനോടും അവിടുത്തെ മറ്റ് ജോലിക്കാരോടും ചെയ്ത പ്രതികാരമാണ് ഏറെ ചര്ച്ചയാകുന്നത്. ( Woman quits toxic workplace and changed manager’s password )
ജോലി രാജിവച്ച ശേഷവും യുവതിക്ക് മാനേജരുടെ അക്കൗണ്ടില് ലോഗിന് ചെയ്യാന് സാധിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ അക്കൗണ്ടിന്റെ പാസ്വേര്ഡ് മാറ്റിയാണ് യുവതി പ്രതകാരം ചെയ്തത്. ഈ സ്ഥാപനത്തിലെ എല്ലാവരും ഉപയോഗിച്ചിരുന്ന അക്കൗണ്ടായിരുന്നുവെന്നും റെസ്റ്റോറന്റിലെ മെനു അടക്കം ഇതിലായിരുന്നു എന്നാണ് യുവതി തന്റെ റെഡ്ഡിറ്റ് അക്കൗണ്ടില് കുറിച്ചത്.
താന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരോയൊരു വനിത ജീവനക്കാരി താനായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ജോലിക്കാരും മാനേജ്മെന്റും തന്നോട് മോശമായിട്ടാണ് പെരുമാറിയത്. എന്നാല്, ജെന്ഡര് കാര്ഡിറക്കി ഈ പ്രവൃത്തിയോട് പ്രതികരിക്കാന് തനിക്ക് താല്പര്യം ഇല്ലായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഇതിന് പിന്നാലെ പെട്ടെന്നൊരു ദിവസം ഓഫിസില് നിന്ന് താന് മാറി നിന്നതോടെ എല്ലാവരും അ്ന്വേഷിച്ച് മെസേജുകള് അയച്ചിരുന്നു. എന്നാല് അവരോട് സംസാരിക്കാന് താത്പര്യമില്ലാതിരുന്നതോടെ അവരുടെ മെസേജുകളെല്ലാം അവഗണിക്കുകയായിരുന്നു.
Read Also : ‘വരാഹ രൂപം..’- അതിമനോഹര നൃത്താവിഷ്കാരവുമായി ശോഭന
ഇതിന് പിന്നാലെയാണ് യുവതി ഇത്തരത്തിലൊരു പ്രതികാരം ചെയ്തത്. എന്നാല് അതിനു ശേഷം ആരും തന്നെ വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും യുവതി പറഞ്ഞു. നിരവധിയാളുകളാണ് യുവതിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. ഒരുകുട്ടം ആളുകള് യുവതിയെ അനുകൂലിച്ചപ്പോള് മറ്റുചിലര് യുവതിയുടെ പ്രവൃത്തി കുറച്ച് അതിര് കടന്നുവെന്നാണ് പ്രതികരിച്ചത്.
Story highlights : Woman quits toxic workplace and changed manager’s password