നടുറോഡില്‍ ബൈക്ക് അഭ്യാസം; പിന്നാലെ നിയന്ത്രണം വിട്ട് ദേ കിടക്കുന്നു താഴെ…

December 2, 2023

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലാകാനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുണ്ട്. ഇതിനായി തിരക്കേറിയ റോഡുകളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ക്ക് ശ്രമിക്കുന്ന ബൈക്ക് റൈഡര്‍മാര്‍ പതിവ് കാഴ്ചയാണ്. അങ്ങനെയുള്ള വീഡിയോകള്‍ ശരവേഗത്തിലാണ് സാമൂഹിക മാധ്യമങ്ങള്ിലെ ഉപയോക്താക്കള്‍ ഏറ്റെടുക്കാറുണ്ട. എന്നാല്‍ ശരിയായ സുരക്ഷ ഗിയറുകള്‍ ധരിക്കാതെയുള്ള ഡ്രൈവിങ് മറ്റു യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നു. ഇത്തരത്തിലുള്ള അപകടകരമായ ഡ്രൈവിങ്ങ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെടാറുണ്ട. അടുത്തിടെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറുമായി അപകടകരമായ രീതിയില്‍ സ്റ്റണ്ടിങ് നടത്തുന്ന വീഡിയോ വൈറലായിരുന്നു. ( Young man falling down while bike stunting )

തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ സ്‌കൂട്ടിയില്‍ കുതിക്കുന്ന ഒരു യുവാവിന്റെതാണ് വീഡിയോ. പോകുന്ന പോക്കില്‍ യുവാവ് മുന്‍ ചക്രം ഉയര്‍ത്തി അഭ്യാസം പ്രകടനം നടത്തുകയാണ്. ആദ്യം സ്‌കൂട്ടറില്‍ നിന്ന് എഴുന്നേറ്റ് നിന്നും പിന്നെ ഒറ്റക്കാലിലും സ്റ്റണ്ട് നടത്തുന്നതിനിടെയില്‍ നിയന്ത്രണംവിട്ട വാഹനം വളഞ്ഞ് പുളഞ്ഞ് പോകുന്നു.

പെട്ടെന്ന് യുവാവ് സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീഴുകയും വാഹനെ ഏതാണ്ട് അമ്പത് മീറ്ററോളം ദൂരത്തേക്ക് തെറിച്ച് മാറുകയും ചെയ്യുന്നു. ഹെല്‍മറ്റ് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.
വീഴ്ചയില്‍ റോഡില്‍ തലയിടിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും.

Read Also: ‘കുറച്ച് പൊക്കം വേണം’; ഡബിൾ ഡെക്കർ സൈക്കിൾ കണ്ടുപിടിച്ച് വയോധികൻ!

എക്‌സ് പ്ലാറ്റ്‌ഫോമില്‍ RVCJ Media എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പിന്നാലെ നിരവധി പേരാണ് വീഡിയോക്ക് വിമര്‍ശനവുമായി എത്തിയത്. ”അവന്റെ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലെ ദമ്പതികളെ അപകടത്തില്‍പെടുത്തുമായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുക്കണം. എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇവര്‍ രക്ഷപ്പെടും, അവരെ അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകും എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്നാല്‍ ഇതില്‍ നിന്നും രസകരമായി തോന്നിയ കമന്റ് ഇങ്ങനെയായിരുന്നു. ഇതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ആയുസ് കൂടുതലെന്നായിരുന്നു ആ പ്രതികരണം.

Story Highlights : Young man falling down while bike stunting