രാജ്യത്തെ ആദ്യ സോളാർ AC ബസ് കണ്ണൂരിൽ; ‘സംഗീത്’ സൂപ്പർകൂളാണ്‌!

January 13, 2024

പുത്തൻ ആശയങ്ങളുടെയും സംരംഭങ്ങളുടെയും കാര്യത്തിൽ നമ്മൾ മലയാളികൾ ഒട്ടും പുറകിലല്ല. വീണ്ടും മലയാളി സൂപ്പറാണെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ ‘സംഗീത് ബസ്’ ഉടമ. പരീക്ഷണം എന്ന വിധം പ്രയത്‌നം ആരംഭിച്ച് ഒടുവിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനമാണ് തൽഫലമായി വികസിപ്പിച്ചെടുത്തത്. അങ്ങനെ രാജ്യത്തിലെ തന്നെ ആദ്യത്തെ സോളാർ AC ബസ് എന്ന പദവി സംഗീതിന് സ്വന്തം. (Country’s first Solar AC bus runs in Kannur )

കണ്ണാടിപ്പറമ്പ് കണ്ണൂർ ടൗൺ റൂട്ടിലാണ് സംഗീത് ബസ് സർവീസ് നടത്തുന്നത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ പ്രവാസി സതീഷാണ് പത്ത് വർഷങ്ങൾക്ക് മുൻപ് സംഗീത് ട്രാവൽസിന് തുടക്കം കുറിച്ചത്. വെല്ലുവിളികൾ ഉണ്ടെങ്കിലും വേറിട്ട പരീക്ഷണവുമായി മുൻപോട്ട് പോകാൻ തന്നെ സതീഷ് തീരുമാനിച്ചു. അങ്ങനെയാണ് ബസിന് മുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ചത്. ശ്രമം വിജയകരമായതോടെ സോളാർ പാനലിൽ നിന്ന് നേരിട്ട് വൈദ്യുതി AC കംപ്രസ്സറിലേക്കയച്ച് പ്രവർത്തനം ആരംഭിച്ചു.

Read also: കരയിലൂടെ നടക്കുന്ന ആയിരക്കണക്കിന് ചെമ്മീനുകൾ- അപൂർവ്വ കാഴ്ച

നാട്ടിൻപുറങ്ങളിൽ സർവിസ് നടത്തുന്ന ബസുകളിൽ AC എന്നത് ഒരു പതിവ് കാഴ്ചയല്ല. എന്നാൽ സംഗീത ബസ് നിരത്തിൽ ഒരു വേറിട്ട കാഴ്ച തന്നെയാണ്. യാത്രക്കാർക്കെല്ലാം ബസിൽ യാത്ര ചെയ്യുന്നത് ഏറെ സന്തോഷം. സോഷ്യൽ മീഡിയയിലും വാർത്തകളിലും സംഗീതാണ് ഇപ്പോൾ താരം. കാലത്തിന് ഒരു പടി മുന്നേ സഞ്ചരിച്ച് മാതൃക തീർക്കുകയാണ് സാധാരക്കാരനായ ഈ ബസുടമ.

Story highlights: Country’s first Solar AC bus runs in Kannur