“അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തിൽ ഇത് വളരെ അപൂർവം”; ഇന്ത്യ കൈവരിച്ച നേട്ടത്തെ പ്രശംസിച്ച് ചൈനീസ് മാധ്യമം

January 5, 2024
Global Times praises India

സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസ്. ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ഷാങ് ജിയാഡോങ് എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു പരാമർശം അദ്ദേഹം നടത്തിയത്. കഴിഞ്ഞ നാല് വർഷമായുള്ള ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ചായിരുന്നു ലേഖനം. (Global Times praises India)

സാമ്പത്തിക-ഊർജ മേഖലകളിലെ വളർച്ച, നഗരഭരണത്തിലെ പുരോഗതി, ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റമടക്കം അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയിരുന്നു പ്രസിദ്ധീകരണം. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ ഇന്ത്യ കൂടുതൽ തന്ത്രപരമായ ആത്മവിശ്വാസം നേടി എന്നാണ് ലേഖനത്തിൽ പറയുന്നത്.

Also read: ടൈറ്റാനിക്കിന് പിൻഗാമി; ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ആദ്യയാത്രയ്‌ക്കൊരുങ്ങുന്നു!

“ഇന്ത്യ എല്ലായ്‌പ്പോഴും സ്വയം ഒരു ലോകശക്തിയായി കണക്കാക്കുന്നത്. എന്നിരുന്നാലും, മൾട്ടി-ബാലൻസിംഗിൽ നിന്ന് മൾട്ടി-അലൈൻമെന്റിലേക്ക് ഇന്ത്യ മാറിയിട്ട് 10 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോൾ അത് മൾട്ടിപോളാർ ലോകത്ത് ഒരു ധ്രുവമാകാനുള്ള തന്ത്രത്തിലേക്ക് അതിവേഗം രൂപാന്തരപ്പെടുന്നു. അത്തരം മാറ്റങ്ങളുടെ വേഗത അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാനാകൂ” അദ്ദേഹം പറയുന്നു.

Story Highlights: Global Times praises India