ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനിടയിൽ ഭൂമി ചലിക്കുന്നു- വിഡിയോ

January 4, 2024

പുതുവത്സര ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച 73 ആയി ഉയർന്നു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നാലാം ദിവസവും തുടരുന്നു. പുതുവർഷ ദിനത്തിലാണ് ലോകത്തെ ഞെട്ടിച്ച ഭൂചലനം ജപ്പാനിലുണ്ടായത്.

7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ശക്തിയിൽ ജപ്പാൻ ഭീതിതമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഇഷികാവ പ്രിഫെക്ചറിൽ ഭൂചലനം കുറഞ്ഞപ്പോൾ, അതിന്റെ തുടർചലനങ്ങൾ രാജ്യത്തുടനീളം പ്രതിധ്വനിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ പേരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർശ്രമിക്കുകയാണ്.ജപ്പാൻ തീരത്ത്പ്ര ഭവകേന്ദ്രമായതിനാൽ, ഭൂകമ്പം പലയിടത്തും ഭൂമിയിൽ വിള്ളലുകളും വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടാക്കി.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വൈറൽ വിഡിയോ ഭൂകമ്പസമയത്ത് ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായ പ്രത്യേക ചലനങ്ങൾ കാണിക്കുന്നു, ഇത് കാണുന്നവരിൽ അസ്വസ്ഥത പടർത്തുന്ന കാഴ്ചയാണ്. ഭൂമി ശ്വസിക്കുകയാണ് എന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്.

Read also: ‘ഗഫൂര്‍ കാ ദോസ്ത്’; മാമുക്കോയയുടെ വീട്ടിലെത്തി ലാലും സത്യനും

ജപ്പാനിലെ ജനത എപ്പോഴും ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. പ്രദേശത്തെ മിക്ക വീടുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ റോഡുകൾ പിളർന്ന് കിടക്കുന്നതും വയലുകൾ വിണ്ടുകീറിയ ഭൂപ്രകൃതിയായി രൂപാന്തരപ്പെടുന്നതും കാണാം. എങ്കിലും ജാപ്പനീസ് ജനതയുടെ പ്രതിരോധം അതീവ ശക്തമായിരുന്നു. ചെറുപ്പം മുതൽ അവർക്ക് ഇണങ്ങി ജീവിക്കേണ്ട ഒരു അവസ്ഥയാണ് ഭൂചലനങ്ങൾ. അതിനാൽ തന്നെ ജപ്പാനിൽ പ്രത്യേകം ട്രെയിനിംഗ് നൽകാറുമുണ്ട്.

Story highlights- ground heaving amid japans earthquake