മധുരമേറും തേൻ; തണുപ്പിനെ അതിജീവിക്കാനും മികച്ചത്!
നൂറ്റാണ്ടുകളായി, തേൻ അതിന്റെ രുചിക്ക് മാത്രമല്ല, ഔഷധ ഗുണങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ്. പുരാതന ഔഷധങ്ങളിൽ വേരൂന്നിയതും ആയുർവേദത്തിൽ ‘മധു’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ തേൻ ‘വാതം’, ‘പിത്തം’, ‘കഫം’ എന്നീ ദോഷങ്ങളെ സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ ഊർജ്ജത്തെ സമന്വയിപ്പിക്കുകയും ആകെയുള്ള ക്ഷേമം ഉറപ്പാക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. (How honey helps in battling winter)
എന്നാൽ ഈ ശീതകാലത്ത് അധികമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാനും തേനിന് സാധിക്കും. ശരീരത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം പരിപാലിക്കാൻ തേൻ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു:
തേനിൽ ആന്റിഓക്സിഡന്റ്, ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉണ്ട്, അത് വൈറസിനെതിരെ പോരാടാനും രോഗലക്ഷണങ്ങളെ ചികിത്സിക്കാനും സഹായിക്കുന്നു. ഒരു സ്പൂൺ തേൻ ദിവസവും കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണച്ച് ശീതകാലം വിളിച്ചുവരുത്തുന്ന ബുദ്ധിമുട്ടുകളെ അകറ്റി നിർത്താൻ സാധിക്കും.
തൊണ്ടവേദനയ്ക്കും ചുമയ്ക്കും ആശ്വാസമേകുന്നു:
തണുപ്പ് കാലത്ത് തൊണ്ടയിൽ ചൊറിച്ചിലും വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. തൊണ്ടയിലെ വീക്കം, അസ്വസ്ഥ എന്നിവ കുറയ്ക്കാൻ തേൻ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ ചേർത്ത് തേൻ കഴിക്കുന്നതിലൂടെ തണുപ്പുകാലത്തുള്ള തൊണ്ടവേദനയ്ക്കും ചുമയ്ക്കും ആശ്വാസം ലഭിക്കും.
Also read: വെറുതെ കഴുകിയാൽ പോരാ; പച്ചക്കറിയിലെ വിഷം നീക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ഊർജ്ജം പകരുന്നു:
ശീതകാലത്തുള്ള തണുപ്പ് ചില സമയങ്ങളിൽ ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുന്നു, അതിനാൽ നമുക്ക് മടിയനും അലസതയും അനുഭവപ്പെടുന്നു. പഞ്ചസാര നിറച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിനു പകരം പ്രകൃതിദത്തമായ ഊർജസ്രോതസ്സായ തേൻ കഴിക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പമോ ചായക്കൊപ്പമോ തേൻ കഴിക്കുന്നത് പകൽ മുഴുവൻ ഊർജം പകരാൻ സഹായിക്കും.
വരൾച്ച തടയുന്നു:
തണുത്ത കാറ്റ് നമ്മുടെ ചർമ്മത്തെ വരണ്ടതാക്കും. ചർമ്മത്തിൽ പുരട്ടുമ്പോൾ, തേൻ വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുകയും ചർമ്മവുമായി ബന്ധിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഈർപ്പം നഷ്ടപ്പെടുന്നത് തടഞ്ഞ് ഇത് ജലാംശം നിലനിർത്താനും ചർമ്മത്തെ മൃദുലമാക്കാനും സഹായിക്കുന്നു. തേനിലെ ആന്റിഓക്സിഡന്റുകൾ വരണ്ടതും പ്രായമാകുന്നതുമായ ചർമ്മത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു:
ഉറങ്ങുന്നതിന് മുമ്പ് തേൻ ചേർത്ത് ചൂടുള്ള ഒരു ഗ്ലാസ് പാൽ കഴിക്കുന്നത് ശാന്തമായ ഉറക്കം പ്രധാനം ചെയ്യും. അതിനാൽ തേനിനെ നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമാകുന്നത് വഴി നിരവധി പ്രശ്നങ്ങൾ അകറ്റി നിർത്താം.
Story highlights: How honey helps in battling winter