മോഡലായി ജയറാം, ക്യാമറയ്ക്ക് പിന്നിൽ മമ്മൂട്ടി!

January 24, 2024

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന മമ്മൂട്ടിക്ക് അഭിനയം പോലെ പ്രിയപ്പെട്ടതാണ് ക്യാമറയും. ഫോട്ടോഗ്രഫിയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടാറുണ്ട്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടൻ ജയറാമാണ് മമ്മൂട്ടിയുടെ മോഡലായിരിക്കുന്നത്.

ജയറാം ഏറെ നാളുകൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഓസ്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിനിമയിൽ വളരെ സർപ്രൈസിംഗ് ആയിരുന്നു മമ്മൂട്ടിയുടെ വേഷം. ഷൂട്ടിംഗ് ലൊക്കേഷനിലെ ഇടവേളയിലാണ് ജയറാമിന്റെ ചിത്രം മമ്മൂട്ടി പകർത്തുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ലുക്കിലുമാണ്.

മുൻപ്, മമ്മൂട്ടിയുടെ ഫോട്ടോ ഫ്രയിമിൽ നില്ക്കാൻ സാധിച്ചിട്ടുള്ളവരാണ് മഞ്ജു വാര്യർ, മനോജ് കെ ജയൻ, കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക് എന്നിവർ. മകനും നടനുമായ ദുൽഖർ സൽമാനും അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

 പ്രീസ്റ്റ് ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി പകർത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു.  ‘ഒരു നിധിയാണ് ഈ ചിത്രങ്ങള്‍’ എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോക്ക് ഡൗൺ കാലത്തും മമ്മൂട്ടി സമയം ചിലവഴിച്ചത് ഫോട്ടോഗ്രഫിയിലൂടെയാണ്.

Read also: “ജോണി ജോണി എസ് പപ്പാ”; ഇങ്ങനൊരു റീമേക്ക് സ്വപ്നങ്ങളിൽ മാത്രം!

ഇത്രയും ടെൻഷനോടെ മറ്റൊരു ക്യാമറയ്ക്കും മുന്നിലും നിന്നിട്ടില്ല എന്ന് പങ്കുവെച്ചുകൊണ്ട് നടി ലെനയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുന്ന അതിഥികളായ കിളികളെ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. വെറുമൊരു ഇഷ്ടമല്ല ഫോട്ടോഗ്രഫിയോട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും. പഴയ ഹോബിയാണെന്ന് ഇതെന്ന് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചിരുന്നു.

Story highlights- mammootty turns photographer for jayaram