‘ഇവിടെ ശ്വാസം കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്’; വിചിത്രമായ നാരോ ഹൗസ്!
ഫ്രാൻസിലെ ‘ലെ ഹാവ്രെ’ നഗരത്തിൽ മറ്റെവിടെയും കണ്ടിട്ടില്ലാത്ത ഒരു സവിശേഷമായ വീടുണ്ട്. ‘നാരോ ഹൗസ്’ എന്ന് പേരുള്ള വീടിനുള്ളിൽ കാലുകുത്തുമ്പോൾ തന്നെ ഒരു ഇടുങ്ങിക്കൂടിയ ഇടത്തേക്ക് കയറുന്ന അനുഭൂതിയാണ്. വീടിനുള്ളിലെ അവിശ്വസനീയമായ കാഴ്ചകൾ സോഷ്യൽ മീഡിയ ലോകത്ത് കൗതുകമുണർത്തുകയും ഇടുങ്ങിയ സ്ഥലത്ത് താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ ഏവരെയും പ്രേരിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ വിഡിയോ തരംഗമാകുകയും ചെയ്തു. (‘Narrow House’ in France that leave people in awe)
2022 ജൂൺ 24-നാണ് നാരോ ഹൗസ് ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നത്. ഇടനാഴികൾ, കിടപ്പുമുറി, ലിവിംഗ് ഏരിയ മുതൽ വാഷ്റൂം തുടങ്ങി എല്ലാം ഇവിടെ കംപ്രസ് ചെയ്തിരിക്കുന്നു. ആർട്ടിസ്റ്റ് എർവിൻ വർം ആണ് ഈ ഇടുങ്ങിയ വീട് നിർമിച്ചിരിക്കുന്നത്.
The narrow house in Le Havre, France
— Science girl (@gunsnrosesgirl3) January 27, 2024
by artist Erwin Wurm
pic.twitter.com/2fl59vgHJG
എർവിൻ വുർമിൻ്റെ ഇടുങ്ങിയ വീട് എന്ന അടിക്കുറിപ്പോടെ എക്സിലാണ് നാരോ ഹൗസിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ തുടങ്ങുമ്പോൾ ഒരു ഇടുങ്ങിയ വീട്ടിലേക്ക് പ്രവേശിക്കുന്ന ഒരു വ്യക്തിയെ കാണാം. ആദ്യം ഒരു കംപ്രസ് ചെയ്ത ഡൈനിംഗ് ടേബിളും ഏരിയയും കാണുന്നു. അത് പിന്നീട് ലൈബ്രറി-ലിവിംഗ് ഏരിയയിലേക്ക് നയിക്കുന്നു. ടെലിഫോണുകൾ, കട്ടിലുകൾ, കോഫി ടേബിളുകൾ എന്നിങ്ങനെയുള്ള എല്ലാ വസ്തുക്കളും വലിപ്പം കുറഞ്ഞവയും ഇടുങ്ങിയ സ്ഥലത്തായി ഒതുക്കി വെച്ചിരിക്കുന്നതുമായി കാണാം.
Read also: പോളണ്ടിലെ ‘മദ്യപിച്ച വീട്’ കണ്ടിട്ടുണ്ടോ? വളഞ്ഞുപുളഞ്ഞൊരു വേറിട്ട വീട്!
ഇതിനകം തന്നെ ഈ സൃഷ്ടിയുടെ നിരവധി മോഡലുകൾ വർം നിർമ്മിച്ചിട്ടുണ്ട്, എന്നാൽ നാരോ ഹൗസിന്റെ ഒരേയൊരു ഔട്ട്ഡോർ ഇൻസ്റ്റാളേഷൻ ഇതാണ്. മരങ്ങളാലും മനോഹരമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട വർമിന്റെ ബാല്യകാല വസതിയുടെ ഘടനയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
Story highlights: ‘Narrow House’ in France that leave people in awe