“റേഡിയോ നെല്ലിക്ക, കാതിലെത്തും മധുരം”; ഇത് കുട്ടിക്കൂട്ടത്തിന്റെ റേഡിയോ സ്റ്റേഷൻ!

January 18, 2024

പഠനം മാത്രമായാൽ ഏത് മിടുക്കനും അധികം താമസിയാതെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതത്തിലേക്ക് പോകുന്നത് കാണാം. അങ്ങനെയുള്ള കുട്ടികൾ മുതിർന്നവരാകുമ്പോൾ സമൂഹത്തിൽ നിന്ന് ഉൾവലിയാനുള്ള സാധ്യതയും കൂടുതലായിരിക്കും. എന്നാലിവിടെ വ്യത്യസ്തമായി ഒരു സ്‌കൂൾ തന്നെ മുന്നിട്ടിറങ്ങി മാതൃക തീർക്കുകയാണ്. (Radio Station set up in school sets example)

കാസർഗോഡ് കൊടക്കാട് ഗവണ്മെന്റ് വെൽഫെയർ യുപി സ്‌കൂളിലാണ് പഠനത്തിനൊപ്പം വിനോദം എന്ന ഏറെ പ്രാധ്യാന്യമുള്ള ആശയം മുൻനിർത്തി കുട്ടികൾക്കായി റേഡിയോ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. സ്‌കൂളിന്റെ വികസന പദ്ധതിയായ ഹാർവെസ്റ്റിന്റെ പേരിലാണ് റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്.

കുട്ടികളുടെ ഭാഷാപരമായ കഴിവുകളും അറിവും വർധിപ്പിക്കാൻ ഏറ്റവും മികച്ച ഉപാധിയാണ് റേഡിയോ സ്റ്റേഷൻ. ഇവിടെ റേഡിയോ അവതാരകരും, ഗായകരും, വാർത്താ അവതാരകരും എല്ലാം കുട്ടികൾ തന്നെ. കുട്ടികൾ മുന്നിട്ടിറങ്ങി പരിപാടികൾ സംഘടിപ്പിന്നതിനാൽ തന്നെ ഓരോ ചുവടുവെയ്പ്പിലും അവരുടെ അറിവും വർധിക്കുന്നു.

Read also: ‘ജന്മനാ കാഴ്ചയില്ല, സൈക്കിൾ ഓടിക്കണമെന്ന് മോഹം’; സ്വപ്നങ്ങളുടെ ലോകം ഇനി ആകാശിന്‌ അന്യമല്ല!

കാലത്ത് റേഡിയോ വാർത്ത ഉണ്ടാകും. ഉച്ചയായാൽ പിന്നെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി മാറുകയാണ് സ്റ്റേഷൻ. പാട്ടും, കഥകളും, പ്രസംഗങ്ങളുമൊക്കെയായി കുട്ടികൾ വിജ്ഞാനവും വിനോദവും വിളമ്പും. മറ്റ് കുട്ടികൾ തങ്ങളുടെ ക്ലാസ്റൂമിലിരുന്ന് റേഡിയോ ആസ്വദിക്കും. കുരുന്നുകളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി മാഷുമാരും കൂടും.

Story highlights: Radio Station set up in school sets example