“അന്ന് കലോത്സവ വേദിയിലെ മത്സരാർത്ഥി, മോണോ ആക്ടിൽ ഒന്നാം സ്ഥാനം”; ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി!!
ആവേശത്തിന്റെ, കലയുടെ ദിവസങ്ങളാണ് ഇനി കൊല്ലത്ത് അരങ്ങേറാൻ പോകുന്നത്. അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവം ഈ വര്ഷം കൊല്ലത്താണ് നടക്കുന്നത്. ആനന്ദത്തിലും അതിലേറെ പ്രതീക്ഷയിലുമാണ് മത്സരാത്ഥികൾ. ഈ കലോത്സവ ചൂടിനിടയ്ക്ക് എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. (School Kalolsavam 2024 Veena George)
1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്” എന്നാണ് സ്റ്റീഫൻ എം എൽ എ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ് ….
ആരോഗ്യ വകുപ്പ് മന്ത്രി സ: വീണാ ജോർജ്ജ്.
Story Highlights: School Kalolsavam 2024 Veena George