“ജോണി ജോണി എസ് പപ്പാ”; ഇങ്ങനൊരു റീമേക്ക് സ്വപ്നങ്ങളിൽ മാത്രം!
വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനങ്ങൾ കാലങ്ങൾ കഴിഞ്ഞ് വീണ്ടും സിനിമകളിലൂടെ റീമേക്ക് ചെയ്ത് നമ്മൾ കണ്ടിട്ടുണ്ട്. ചിലതൊക്കെ ഗംഭീര ഹിറ്റുകളാകുമോൾ മറ്റ് ചിലത് പാളിപ്പോകാറുമുണ്ട്. എന്നാൽ ഒരു നഴ്സറി സ്കൂൾ റൈം റീമേക്ക് ചെയ്താൽ എങ്ങനെ ഉണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോഴിതാ, ആരും ഇതുവരെ ചിന്തിക്കാത്ത വിധം ഒരു നഴ്സറി റൈമിന്റെ ഛായം മാറ്റി വൈറലായിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. (The Viral classical remake of ‘Johny Johny Yes Pappa’)
‘ജോണി ജോണി എസ് പപ്പാ’ എന്ന് പാടാത്തവരും പാടി കൊടുക്കാത്തവരും ചുരുക്കമാണ്. ഒരുപക്ഷെ നിങ്ങൾ കുട്ടിക്കാലത്ത് പാടിയിട്ടില്ലെങ്കിലും കുട്ടികളോ ചെറുമക്കളോ ഒക്കെ പാടി പാടി ഇപ്പൊൾ ഈ പാട്ട് പരിചിതമായിരിക്കും. എന്നാൽ ആ പാട്ടിന് ഹിന്ദുസ്ഥാനി ട്വിസ്റ്റ് നൽകിയിരിക്കുകയാണ് ഒരു കലാകാരൻ. കേട്ട് നിൽക്കുന്നവരെല്ലാം ഈ പാട്ട് ഇങ്ങനെയും പാടാമോ എന്ന് ചിന്തിക്കുന്നതിൽ അതിശയോക്തി തീരെയില്ല.
यह अगर 100 साल पहले आता, तो अंग्रेज़ अपना देश खुद छोडकर चले जाते! 😀😛😂 #English #rhymes #Music pic.twitter.com/uolJqbEwde
— Ananth Rupanagudi (@Ananth_IRAS) January 20, 2024
Read also: ‘പൂമാനമേ ഒരു രാഗമേഘം താ’; എവര്ഗ്രീൻ മലയാള ഗാനത്തിന് ഈണമിട്ട് കിലി പോൾ..!
“ഇത് നൂറ് വർഷങ്ങൾക്ക് മുൻപ് വന്നിരുന്നെങ്കിൽ ബ്രിട്ടീഷുകാർ സ്വയം നമ്മുടെ രാജ്യം വിട്ട് പോകുമായിരുന്നു” എന്ന അടിക്കുറിപ്പോടെ അനന്ത് രൂപനഗുഡി എന്ന ആളാണ് വിഡിയോ എക്ക്സിൽ പങ്കുവെച്ചിരിക്കുന്നത്. വൈകാതെ തന്നെ വിഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി. വിഡിയോയിൽ ഒരു ഗായകസംഘത്തെ കാണാം. മധ്യത്തിലായി ഒരാൾ അതിമനോഹരമായി ‘ജോണി ജോണി എസ് പപ്പാ’ ക്ലാസിക്കൽ ടച്ചോടെ പാടുന്നു. ചുറ്റും ഗാനത്തിന് അകമ്പടിയായി ഹാർമോണിയവും തബലയുമുണ്ട്.
രണ്ട് മിനിറ്റ് ദൈർഘ്യമുളള വിഡിയോയ്ക്ക് ഇപ്പോൾ തന്നെ 22,000-ൽ അധികം വ്യൂസുണ്ട്. ഗാനത്തിന് ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. നിരവധി രസകരമായ പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് വ്യാപകമായി ലഭിക്കുന്നത്. ഒരു പാശ്ചാത്യ ഗാനം ഭാരതീയമാക്കിയതിനും, ശാസ്ത്രീയ സംഗീതം തനിമ ചോരാതെ അവതരിപ്പിച്ചതിനും ആളുകൾ സംഘത്തെ അഭിനന്ദിക്കുകയാണ്.
Story highlights: The Viral classical remake of ‘Johny Johny Yes Pappa’