പുതുവർഷത്തിൽ ഭൂമിയുടെ ആദ്യ ദിവസം- ബഹിരാകാശത്ത് നിന്ന് പകർത്തിയ വിഡിയോ പങ്കുവെച്ച് യൂറോപ്യൻ സ്പേസ് എഏജൻസി
ഭൂമി സൂര്യനുചുറ്റും മറ്റൊരു ഭ്രമണപഥം പൂർത്തിയാക്കുകയും ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതുവർഷത്തെ സ്വാഗതം ചെയ്യുകയും ചെയ്തപ്പോൾ, 2024 ന്റെ ആദ്യ ദിവസം ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ ഒരു വിഡിയോ പങ്കിട്ടിരിക്കുകയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇൻസ്റാഗ്രാമിലാണ് ഭൂമിയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഹാപ്പി ന്യൂ ഇയർ, എർത്ത്!!’ എന്ന അടിക്കുറിപ്പോടെയുള്ള ഒരു ടൈംലാപ്സ് വിഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ആൻഡ്രിയാസ് മൊഗൻസൻ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) നിന്ന് പകർത്തിയതാണ് ഈ വിഡിയോ. ‘നമ്മുടെ ബഹിരാകാശ സഞ്ചാരി ആൻഡ്രിയാസ് മൊഗെൻസെൻ ഐഎസ്എസ്ൽ നിന്ന് പകർത്തിയ ഈ ടൈംലാപ്സ് ഉപയോഗിച്ച്, നിങ്ങൾക്ക് സമാധാനപരവും സുരക്ഷിതവും ആവേശകരവുമായ 2024 വർഷം ആശംസിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു! പുതിയ വർഷം മഹത്തായ സാഹസികതകളും അവസരങ്ങളും നിറഞ്ഞതാകട്ടെ! പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും അത്ഭുതങ്ങൾ ഞങ്ങൾ നിങ്ങളുടെ കൈപ്പത്തിയിലേക്ക് കൊണ്ടുവരുന്നത് തുടരും’- അടികുറുപ്പിൽ പറയുന്നു.
Read also: ഇരിക്കാൻ മാത്രമല്ല, നിരത്തിലൂടെ ഓടിക്കുകയും ചെയ്യാം- ഇത് പായും സോഫ
ബഹിരാകാശയാത്രികൻ ആൻഡ്രിയാസ് മൊഗൻസൻ ക്രിസ്മസ് ദിനത്തിൽ ചുവന്ന ടീ ഷർട്ടും തൊപ്പിയും ധരിച്ച് ഐഎസ്എസിൽ നിന്നുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു. എല്ലാ ബഹിരാകാശ സഞ്ചാരികൾക്കും ക്രിസ്മസ് അവധി ലഭിക്കുമെന്നും അവർ പ്രത്യേക ഭക്ഷണം പങ്കിടുകയും വിശ്രമിക്കുകയും അവരുടെ കുടുംബങ്ങൾ അയച്ച പാക്കേജുകൾ തുറക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
Story highlights- timelapse video of Earth on day 1 of 2024