ആകാംക്ഷയുണർത്തി ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ടീസർ പുറത്ത്!

February 12, 2024

ഹോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ചിത്രത്തിന്റെ ടീസർ ഇതാ പുറത്തെത്തിയിരിക്കുന്നു. ആറ് വർഷത്തിന് ശേഷം ഡെഡ്‌പൂൾ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നത് മുതൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ഡെഡ്‌പൂലിനൊപ്പം മറ്റൊരു സൂപ്പർഹീറോ കൂടി മാർവെൽ യൂണിവേഴ്സിലേക്ക് എന്നത് ആകാംഷ കൂട്ടുന്നുണ്ട്. (Deadpool and Wolverine teaser is out)

റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്. ഹ്യൂ ജാക്ക്മാന്റെ വോൾവറിൻ കഥാപാത്രത്തെ നിഴൽ മാത്രമായി കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്.

Read also: ട്രെയ്‌ലറിന് പിന്നാലെ ബി​ഗ് അപ്ഡേറ്റ്; ഫെബ്രുവരി 22ന് ‘മഞ്ഞുമ്മൽ ബോയ്സ്’ വേൾഡ് വൈഡ് റിലീസ്!

2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2- വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. എംസിയുവിലെ 38മത്തെ ചിത്രമായിട്ടായിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് വിവരം. ചിത്രത്തിലൂടെ മാർവൽ ഫ്രാൻഞ്ചൈസ് പോയ പ്രതാപം തിരിച്ച് പിടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Story highlights: Deadpool and Wolverine teaser is out