സ്വപ്നം നടത്തിയെടുക്കാൻ വിധിയെ തോൽപ്പിച്ചവൻ; വീൽചെയറിൽ അർണോൾഡ് നേടിയ വിജയങ്ങൾ!

April 12, 2024

ലുധിയാനയിൽ ജനിച്ച് വളർന്ന അർനോൾഡ് 13-ാം വയസ്സിൽ ജ്യേഷ്ഠൻ്റെ പാത പിന്തുടർന്ന് ജിമ്മിൽ ചേർന്ന് ഒരു പ്രൊഫഷണൽ ബോഡി ബിൽഡർ ആകണമെന്ന സ്വപ്നം കാണാൻ തുടങ്ങി. ദൈവത്തിൻ്റെ സമ്മാനമോ നല്ല ജീനുകൾ കാരണമോ, ഏതായാലും ജിമ്മിൽ ചേർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അതിശയകരമായ ശരീരഘടന വികസിപ്പിക്കാൻ അർനോൾഡിന് സാധിച്ചു. (India’s First Wheelchair-bound Bodybuilder)

താമസിയാതെ തന്നെ തൻ്റെ ഇരട്ടി പ്രായമുള്ള ബോഡി ബിൽഡർമാരുമായി പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കാനും തുടങ്ങി അദ്ദേഹം. അർനോൾഡിന് 15 വയസ്സ് തികയുമ്പോഴേക്കും അദ്ദേഹത്തിന് കീഴിൽ നിരവധി വിദ്യാർത്ഥികൾ പരിശീലനം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ ശരീരഘടന പഞ്ചാബിലെ ഏറ്റവും വലിയ ബോഡിബിൽഡിംഗ് പേരുകൾക്കിടയിൽ സംസാര വിഷയമായി മാറി.

അർനോൾഡ് പൂർണ്ണ വേഗതയിൽ തൻ്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു. അവൻ്റെ ബോഡിബിൽഡിംഗ് സ്വപ്നം കൈയെത്തും ദൂരത്തെത്തി എന്ന് അയാൾക്ക് തോന്നി തുടങ്ങി. എന്നാൽ ഒരു ദിവസം, അവൻ്റെ നടുവിന്റെ ഭാഗത്തായി അതികഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. അതോടെ അയാളുടെ പല സ്വപ്നങ്ങളും നിലയ്ക്കുകയായിരുന്നു.

ഒരു മുഷ്ടി വലിപ്പമുള്ള ട്യൂമർ അർനോൾഡിൻ്റെ നടുഭാഗത്തായി കണ്ടെത്തി. അദ്ദേഹത്തിന് ഒരാഴ്ച മാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്‌തെങ്കിലും കഴുത്തിന് താഴെയുള്ള ഭാഗം പൂർണമായി തളർന്ന ആനന്ദ് കിടപ്പിലാക്കി. മൂന്ന് വർഷത്തെ ഫിസിയോതെറാപ്പിക്ക് ശേഷം, അർനോൾഡ് തൻ്റെ ശരീരത്തിൻ്റെ മുകൾ ഭാഗത്തെ ചലന ശേഷി വീണ്ടെടുത്തെങ്കിലും അര മുതൽ താഴോട്ട് തളർന്നു പോയിരുന്നു.

Read also: 24 മണിക്കൂർ പൂർത്തിയാക്കില്ലെന്ന് വൈദ്യലോകം; സീൻ ജീവിച്ച് കാണിച്ചത് 40 വർഷങ്ങൾ!

ആ അവസ്ഥയിലെത്തിയതോടെ തനിക്ക് അഭിനിവേശമുള്ള എല്ലാത്തിനോടുമുള്ള ആഗ്രഹം അർണോൾഡിന് നഷ്ടപ്പെട്ടു. പുറം ലോകത്തിൽ നിന്നും അയാൾ സ്വയം അകന്നു നിന്നു. അദ്ദേഹത്തെ കളിയാക്കിയ പലരും ഉണ്ടായിരുന്നു. എന്നാൽ, ആനന്ദിൻ്റെ മുൻ വിദ്യാർത്ഥികളിൽ ചിലർ അയാളുടെ ജീവിതം തിരിച്ചുകൊണ്ടുവരാൻ തീരുമാനിക്കുകയും അവരോടൊപ്പം ജിമ്മിൽ വ്യായാമം ചെയ്യാൻ അവനെ നിർബന്ധിക്കുകയും ചെയ്തു.

ഒരിക്കൽ അർണോൾഡ് തങ്ങൾക്കായി ചെയ്തിരുന്നത് അവനുവേണ്ടി ചെയ്യാൻ അയാളുടെ വിദ്യാർത്ഥികൾ തീരുമാനിച്ചു. തങ്ങളോടൊപ്പം ജിം സന്ദർശിക്കാൻ അവർ അവനെ പ്രേരിപ്പിച്ചു. അവൻ സമ്മതിക്കുന്നതുവരെ അവർ അവനെ നിരന്തരം ശല്യപ്പെടുത്തി. അന്ന് 18-കാരനായ അർനോൾഡ് നീണ്ട മൂന്ന് ഭയാനകമായ വർഷങ്ങൾക്ക് ശേഷം തൻ്റെ ശീലത്തിലേക്ക് വീണ്ടും പ്രവേശിച്ചപ്പോൾ സമ്മിശ്ര വികാരങ്ങളാണ് അനുഭവിച്ചത്. ഏറെ പരിചിതമായ ഇടത്തേക്ക് അപരിചിതമായ അവസ്ഥയിൽ അയാൾ കടന്നു വന്നു.

ജിമ്മിൽ വീണ്ടും പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ, അർനോൾഡ് തൻ്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തി. 20-ാം വയസ്സിൽ ബോഡിബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് തവണ മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിംഗ് കിരീടം നേടി. 12 തവണ മിസ്റ്റർ പഞ്ചാബായി പ്രഖ്യാപിക്കപ്പെട്ടു.

അമേരിക്കൻ എഴുത്തുകാരനായ അലൻ വുഡ്മാൻ അർനോൾഡിൻ്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് Weightless: A True Story Of Courage And Determination എന്ന പുസ്തകം എഴുതി. ലോകമെമ്പാടുമുള്ള ബോഡിബിൽഡിംഗ് മത്സരങ്ങളിൽ അർനോൾഡ് വിജയിച്ചിട്ടുണ്ടെങ്കിലും എല്ലായ്‌പ്പോഴും അദ്ദേഹത്തിൻ്റെ ഏറ്റവും ശക്തമായ മസിൽ അയാളുടെ ആത്മാവായിരിക്കും.

Story highlights: India’s First Wheelchair-bound Bodybuilder