ഇവിടെ ഭക്ഷണവും കഴിക്കാം, അല്പം വായനയുമാകാം; 74-കാരിയുടെ പുസ്തക ഹോട്ടൽ!
ചെറുപ്പത്തിൽ വായന ഏറെ ഇഷ്ടപ്പെട്ട ശ്രദ്ധാലുവായ ഒരു നിരീക്ഷകയായിരുന്നു ഭീമാബായി. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിവാഹിതയായി നാസിക്കിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് അവർ അയക്കപ്പെടുന്നത്. പക്ഷെ, വിവാഹത്തോടെ അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നു. വീട്ടിൽ നിന്നും തനിക്കിഷ്ടപ്പെട്ട എല്ലാറ്റിൽ നിന്നും അകന്ന് അവർ തനിച്ചൊരു കുടുംബത്തെ പരിപാലിക്കാൻ തുടങ്ങി. (Unique Book Hotel Run by Old Woman)
ഭർത്താവൊരു മദ്യപാനിയായതിനാൽ വീടു മാത്രമല്ല, കൃഷിയിടങ്ങളും അവർക്ക് നോക്കേണ്ടി വന്നു.
മക്കൾ വളർന്നു വന്നതോടെ അവരെ സ്കൂളിൽ അയക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ ഭർത്താവിൻ്റെ ദുശീലങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി.
കുടുംബത്തെ പോറ്റാൻ വകയില്ലാതെ വലഞ്ഞ ഭീമാബായി പലരുടെയും നിലങ്ങളിൽ മണിക്കൂറുകളോളം പണിയെടുത്ത് മക്കളെ വളർത്തി. സ്കൂളിൽ പോകുകയായിരുന്ന അവരുടെ മകൻ അമ്മയെ സഹായിക്കാൻ പത്രവിതരണം തുടങ്ങി.
വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപെടാനുള്ള ഏക മാർഗം നഗരത്തിലേക്ക് മാറുക എന്നതായിരുന്നു. അത് അവർക്ക് പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. അതിനാൽ, ഭൂമിയിൽ അവശേഷിക്കുന്നതെല്ലാം വിറ്റ് നഗരത്തിലേക്ക് മാറാൻ അവർ തീരുമാനിച്ചു.
Read also: സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏക അടുക്കള; അസ്മ ഖാന്റെ ‘ഡാർജിലിങ്ങ് എക്സ്പ്രസ്’!
2008-ൽ കുടുംബം നഗരത്തിലേക്ക് മാറി. ഭീമാബായിയുടെ മകൻ ഇതിനോടകം തന്നെ ഒരു പബ്ലിഷിംഗ് കമ്പനി തുടങ്ങിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ കമ്പനി പൂട്ടേണ്ടി വന്നു. ബാക്കിയായത് മറാത്തി ഭാഷാ പുസ്തകങ്ങളുടെ ഒരു ശേഖരമായിരുന്നു.
പിന്നീട് ചെലവുകൾക്കായി അവർ ഒരു താൽക്കാലിക ചായക്കട ആരംഭിച്ചു. 2010-ൽ, ഭീമാബായി തൻ്റെ മകളോടൊപ്പം ആരംഭിച്ച ആ കടയാണ് ഇന്നത്തെ ‘അജ്ജിച്യ പുസ്തകാഞ്ച’ ഹോട്ടൽ.
എന്നാൽ യഥാർത്ഥത്തിലുള്ള മാറ്റം സംഭവിച്ചത് ഭീമാഭായിയുടെ കാഴ്ചപ്പാടിലാണ്. ഭക്ഷണം വരാൻ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണിൽ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി.
വായനയിൽ താൽപ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയിൽ, ആളുകളിൽ വായനാ ശീലം പുനരാരംഭിക്കാൻ അവർ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാൻഡിൽ വെറും 25 പുസ്തകങ്ങളുമായി അവർ തുടങ്ങി. പിന്നീടത് വളർന്നുകൊണ്ടിരുന്നു.
ഇന്ന് ഭക്ഷണം മേശയിൽ എത്തുമ്പോഴേക്കും പലരും പുസ്തകത്തിൻ്റെ രണ്ടാം അധ്യായത്തിൽ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകൾ അഭിനന്ദിക്കാൻ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളർന്നിരിക്കുന്നു.
Story highlights: Unique Book Hotel Run by Old Woman