‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം..’; കാത്തിരിപ്പിനൊടുവില്‍ സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍, കണ്‍നിറഞ്ഞ് ആരാധകര്‍!!
ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ സഞ്ജു സാംസണ് നടത്തിയ ആദ്യപ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. കൂടുതൽ വാക്കുകളോ വൈകാരികമായ പ്രസ്താവനകളോ ഒന്നും തന്നെ ഇല്ലാതെ ഒരൊറ്റ വരിയിൽ സഞ്ജു തന്റെ സന്തോഷം കുറിച്ചു. ഇങ്ങനെയായിരുന്നു അത് “വിയര്‍പ്പ് തുന്നിയിട്ട കുപ്പായം..”. ഇതിലും മികച്ചൊരു പ്രതികരണം ഈ നേട്ടത്തിന് ഇല്ലെന്ന് തന്നെയായിരുന്നു ഓരോ ആരാധകന്റെയും പ്രതികരണവും. സഞ്ജു ഒഴുക്കിയ വിയര്‍പ്പിന്റെ വില തന്നെയാണ് ടീമിലേക്കുള്ള വരവിന്റെ കാരണം. ഐപിഎല്ലിലെ സഞ്ജുവിന്റെ പെർഫോമൻസും ഏറെ ശ്രദ്ധനേടിയിരുന്നു. (Sanju samsom to indian team cricketer shares post)
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ സഞ്ജുവിനെ പുകഴത്തിയുള്ള പോസ്റ്റുകളും അഭിനന്ദനങ്ങളും കൊണ്ട് നിറയുകയാണ്. ഇന്ത്യ ലോകകപ്പ് ഉയര്ത്തിയപ്പോഴൊക്കെ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നത് സഞ്ജുവിനും ആരാധകര്‍ക്കും നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.1983ലെ ടീമില്‍ സുനില്‍ വല്‍സനും 2007ലെ ടീമില്‍ ശ്രീശാന്തുമായിരുന്നു ഉണ്ടായിരുന്നത്.
Read also: കേരളത്തിലെ അടുക്കളകളിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വര്‍ഷം!
ചരിത്രം ഇനിയും ആവർത്തിക്കുമെന്നും സഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ് ആരാധകർ പങ്കുവെക്കുന്നത്. വിന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ രണ്ട് മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഇനി ആ വിജയ സാധ്യതയിലേക്കാണ്!! സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് കിരീട സാധ്യത ഉറപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
2011ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യക്കായി ഒരു മലയാളി താരം കളിക്കുന്നത്. ഐപിഎല്ലില്‍ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും രാജസ്ഥാന് റോയല്‍സിന് വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെത്തിച്ചത്. 15 അംഗ ടീമിലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പമാണ് സഞ്ജുവും ഇടം നേടിയത്.
Story highlights- Sanju samsom to indian team cricketer shares post