“ഇനി നിങ്ങളുടെ സിനിമ മാജിക് ഫ്രെയിംസ് നിർമ്മിക്കും”; സിഫാ ഫ്രെയിംസ് ഓഫ് ടുമാറോ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ
ആറ് വ്യത്യസ്‍ത ഷോർട്ട് ഫിലിമുകൾ, ആറ് വ്യത്യസ്ത സംവിധായകർ..! മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ ബിരുദദാന ചടങ്ങിൽ വച്ചാണ് “ഇഷ്ടമുള്ള സിനിമ നിങ്ങൾ ആലോചിക്കൂ മാജിക് ഫ്രെയിംസ് നിർമ്മിക്കാം” എന്ന വാഗ്ദാനം വിദ്യാർത്ഥികൾക്കായി ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചത്. ( Listin Stephen’s Magic Frames is set to produce students films )
മാജിക് ഫ്രെയിംസിന്റെ കീഴിൽ വരുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ രണ്ടാം ബാച്ചിലെ കുട്ടികളുടെ ഷോർട്ട് ഫിലിം പ്രിവ്യു കഴിഞ്ഞ ആഴ്ചയാണ് സംഘടിപ്പിച്ചത്. “ഫ്രെയിംസ് ഓഫ് ടുമോറോ” എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങിൽ സിഫയുടെ ഡയറക്ടറായ ലിസ്റ്റിൻ സ്റ്റീഫൻ, ചെയർമാനായ സംവിധായകൻ ഷാജി കൈലാസ്, സി.ഇ.ഓ വിനീത് പീറ്റർ, സൗണ്ട് ഡിസൈനർ എം.ആർ രാജാകൃഷ്ണൻ, എഡിറ്റർ ഷമീർ മുഹമ്മദ്, ചലച്ചിത്ര താരങ്ങളായ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ എന്നിവർ പങ്കെടുത്തു. എറണാകുളം ഷേണായിസ് തിയേറ്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
“മഹസർ”, റീവൈൻഡ്, ഏഞ്ചൽ ഓഫ് ഡെത്ത്, കാർണികാകാണ്ഡം, ഒരു ശവപെട്ടിക്കഥ, ദി ട്വിൻ ഫ്‌ളെയിംസ് ” എന്നീ ആറ് ഷോർട്ട് ഫിലിമുകളാണ് ഫ്രെയിംസ് ഓഫ് ടുമോറോയിൽ പ്രദർശിപ്പിച്ചത്. “ഓരോ ഷോർട്ട് ഫിലിമുകളും ഒന്നിനൊന്ന് വ്യത്യസ്തം, മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച പ്രതിഭകളെ നൽകുകയെന്നതാണ് സിഫയുടെ ലക്ഷ്യം. ഞാൻ നിങ്ങൾക്കായി നൽകിയ വാഗ്ദാനം പൂർത്തീകരിക്കുന്നുവെന്നും നിങ്ങളുടെ സ്വന്തം സിനിമ ആലോചിച്ചു തുടങ്ങു.. മാജിക് ഫ്രെയിംസ് അത് നിർമ്മിക്കുമെന്നും” ചടങ്ങിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
സിഫ ചെയർമാനായ ഡയറക്ടർ ഷാജി കൈലാസ്, സി.ഇ.ഒ വിനീത് പീറ്റർ, നടൻ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ, എഡിറ്റർ ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈനർ – എം.ആർ രാജകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാർക്കറ്റിങ്ങ് ആഷിഫ് അലി, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.
Story Highlights : Listin Stephen’s Magic Frames is set to produce students films