ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ ഒരുക്കുന്ന ചിത്രം; ഫെസ്റ്റിവൽ സിനിമാസിന്റെ ആദ്യ ചിത്രത്തിന് പാക്കപ്പ്!!
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കണ്ണൂർ ഇരിട്ടിയിൽ ചിത്രീകരിച്ച ഈ സിനിമയിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ പേരിടാത്ത ഫെസ്റ്റിവൽ സിനിമാസിന്റെ ഈ ആദ്യ സംരംഭം നിർമ്മിക്കുന്നത് സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവർ ചേർന്നാണ്. ( Shooting of Shahi Kabir’s movie has been completed )
രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിന്റെ കഥപറഞ്ഞു പോകുന്ന ഈ ചിത്രം എൺപത് ശതമാനത്തോളവും രാത്രിയിലാണ് ഷൂട്ട് ചെയ്തത്. പല ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമായെങ്കിലും വിചാരിച്ച സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.
ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ ഒരുക്കുന്ന ഈ സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also : വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!
അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ്നാഥ്, എഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിംഗ്- സിനോയ്ജോസഫ്, ചിഫ്അസോസിേയറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, സതീഷ് എരിയാളത്ത്, എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിൈസൻ- തോട്ട്സ്റ്റേഷൻ.
Story highlights : Shooting of Shahi Kabir’s movie has been completed