‘സൊറ’ പറഞ്ഞ് വിനായകൻ: ‘തെക്ക് വടക്ക്’ ടീം പുറത്തുവിട്ട അഭിമുഖത്തിലെ തുറന്നു പറച്ചിലുകൾ!

October 1, 2024

ഒക്ടോബർ നാല് വെള്ളിയാഴ്ച ലോകമാകെ റിലീസ് ചെയ്യുന്ന തെക്ക് വടക്ക് സിനിമയെ കുറിച്ചുള്ള ‘സൊറ പറച്ചിലിൽ’ മനസ് തുറന്ന് വിനായകൻ. തെക്ക് വടക്ക് സിനിമയെക്കുറിച്ചും മാധവൻ എന്ന കഥാപാത്രത്തെക്കുറിച്ചും പറയുകയാണ് വിനായകൻ. എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിലേക്ക് എത്തുന്നതിലേക്ക് നയിച്ച കാരണവും വിനായകൻ പറയുന്നു. ( Vinyakan talks about Thekku Vadakku movie )

“മാധവൻ വെൽ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന ക്യാരക്ടറാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടർ ഞാൻ ചെയ്തിട്ടില്ല. ക്യാരക്ടറിന്റെ ബേസിക് ബോഡി ഡിസൈൻ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം”- വിനായകൻ പറയുന്നു.

അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിലാണ്. പ്രേശങ്കറാണ് സംവിധാനം. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും നായക ജോഡികളായി ഒന്നിക്കുന്ന ആദ്യ സിനിമയാണ് തെക്ക് വടക്ക്. സൊറ പറച്ചിലിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം :

“ഇതുവരെ ഞാൻ ഒരു സിനിമയുടേയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല. സിനിമ ജീവിതം തീരുന്നതു വരെ ഞാൻ ഒരു സ്ക്രിപ്റ്റും കേൾക്കുകയുമില്ല എന്ന നിയമം എന്റെ ആക്ടിങ് ബിസിനസിൽ ഉണ്ട്. സ്ക്രിപ്റ്റ് കേൾക്കുന്നത് എന്റെ ഏരിയ അല്ല. തെക്ക് വടക്ക് അഭിനയിച്ചു വന്നപ്പോൾ സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയുമായി എന്റെ മാധവന് എന്തോ ബന്ധം ഉണ്ടെന്ന് തോന്നുന്നുണ്ടെന്നും വിനായകൻ പറയുന്നു.

“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടന് അവിടെ നിന്ന് മാറ്റില്ല. അപ്പോൾ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോൾ ചോദിച്ചപ്പോൾ കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നിരുന്നു.

“ഞാൻ തമാശകൾ കേട്ട് ഒറ്റക്കിരുന്ന് പൊട്ടിച്ചിരിക്കും. ബന്ധങ്ങളില്ല ഇപ്പോൾ. ഞാൻ തന്നെയാണ് ഏറ്റവും വലിയ തമാശ. ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ- അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണെന്നും താരം കൂട്ടിച്ചേർത്തു.

Read Also : “അവരൊരു മാലാഖയുടെ ഖൽബുള്ളോരു സ്ത്രീയാണെടാ”; ആകാംക്ഷ വർധിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രെയ്‌ലർ പുറത്ത്!

“ജീവിതം യുദ്ധമാണ് എന്നത് തെക്ക് വടക്കിൽ മാധവനിലേക്കും ശങ്കുണ്ണിയിലേക്കും വന്നിട്ടുണ്ട്. ഒരാൾ ഇംഗ്ലീഷ് പറയുമ്പോൾ മറ്റേയാൾ സംസ്കൃതം പറയുന്നു. ഒരാൾ കരാട്ടെ പഠിക്കുമ്പോൾ കളരി പഠിക്കുന്നു. ഇങ്ങനെ ഒരു യുദ്ധം ഇവർക്കിടയിലുണ്ട്. അതാണ് സിനിമയിലെ ഏറ്റവും രസകരമായ ഏരിയ. തെക്ക് വടക്കിലെ മാധവന്റെ മനസിൽ മാത്രമുള്ള യുദ്ധമല്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധമാണ്. ഇസ്രായേലും ഹമാസും പോലെ”- “തെക്ക് വടക്ക് സൊറ”യിൽ വിനായകൻ പറയുന്നു.

Story highlights : Vinyakan talks about Thekku Vadakku movie