ക്രിസ്മസ് ആഘോഷിക്കാൻ സുരാജിന്റെ എക്സ്ട്രാ ഡീസന്റ്; ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ!

December 18, 2024

സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിംഗ് ചാനലുകളിലും ഇത് ലഭ്യമാണ്. (Online Bookings Open for Suraj Venjaramoodu Starrer ‘ED’)

ലിസ്റ്റിൻ സ്റ്റീഫൻന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയറ്ററുകളിലേക്ക്!

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാർ, സുഹൈൽ എം കോയ, മുത്തു എന്നിവർ വരികളെഴുതുന്നു. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ഒ : ആഷിഫ് അലി, പി ആർഓ: പ്രതീഷ് ശേഖർ, അഡ്വെർടൈസ്‌മെന്റ്: ബ്രിങ്ഫോർത്ത്.

Explore and know about the movie ED – Extra Decent @BookMyShow https://in.bookmyshow.com/kochi/movies/ed-extra-decent/ET00422235

Story highlights: Online Bookings Open for Suraj Venjaramoodu Starrer ‘ED’