“കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും”; ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം ‘അം അഃ’ ടീസർ പുറത്ത്!

January 4, 2025

ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി പശ്ചാത്തലമാക്കി ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ യുടെ ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്. പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് സംവിധാനം. ( ‘Am Ah’ Teaser Out Now)

തമിഴ്‌താരം ദേവദർശിനി പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

Read also: വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!

ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥാണ്. ക്യാമറ അനീഷ് ലാൽ ആർ. എസ്, സംഗീതം നൽകിയത് ഗോപി സുന്ദർ, എഡിറ്റിംഗ് – ബിജിത് ബാല. കലാസംവിധാനം – പ്രശാന്ത് മാധവ് . മേക്കപ്പ് – രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി. സ്റ്റിൽസ് – സിനറ്റ് സേവ്യർ. പി. ആർ. ഓ. – മഞ്ജു ഗോപിനാഥ്. ഡിസൈൻസ് – യെല്ലോടൂത്ത്സ്.

Story highlights: ‘Am Ah’ Teaser Out Now