പുതുമയുള്ള പ്രമേയം, രസകരമായ അവതരണം; പ്രേക്ഷകരെ കയ്യടിപ്പിച്ച് ‘ബെസ്റ്റി’

January 24, 2025

ആദ്യ ഷോ മുതൽ മികച്ച പ്രതികരണവുമായി ബെസ്റ്റി. നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നുവരുന്നു എന്നാണ് ബെസ്റ്റി എന്ന ചിത്രത്തിൻ്റെ പരസ്യവാചകം. അതാരാണെന്നും അയാളുടെ ദൗത്യം എന്താണെന്നും അറിയുന്നിടത്താണ് ബെസ്റ്റി എന്ന സിനിമ പുതുവർഷത്തിൽ പുതുമ നിറഞ്ഞ കലാസൃഷ്ടിയാകുന്നത്. ചെറിയ പ്രശ്നങ്ങളുടെ പുറത്ത് വിവാഹബന്ധം വേർപ്പെടുത്തുന്ന സംഭവങ്ങൾ പതിവാണ്. അങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പുതിയൊരാൾ കടന്നുവരുന്നതും പുതിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതും വാർത്തകളിൽ സജീവമായി കേൾക്കാറുണ്ട്. ( Besty movie getting positive reviews )

ഈ ചിത്രത്തിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണമാകുന്ന സംഭവം തന്നെ പുതുമയുള്ളതാണ്. കടന്നുവരുന്ന ആളും അയാളുടെ ലക്ഷ്യവും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണ് പുതുവർഷത്തിൽ എത്തിയ മലയാള സിനിമകളിൽ നിന്നും ബെസ്റ്റിയെ വേറിട്ട് നിർത്തുന്നത്. രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ ഷാനു സമദ് ബെസ്റ്റിയെ അവതരിപ്പിച്ചിരിക്കുന്നത്. അഷ്കർ സൗദാനും ഷഹീൻ സിദ്ദിഖും തമ്മിലുള്ള അഭിനയത്തിലെ മത്സരം സിനിമയ്ക്ക് നൽകുന്ന ഒഴുക്ക് ചെറുതല്ല. ശ്രവണയും സാക്ഷി അഗർവാളും അവരവരുടെ റോളുകൾ മികച്ചതാക്കി. ഫീനിക്സ് പ്രഭു ഒരുക്കിയ സംഘട്ടന രംഗങ്ങൾ പ്രേക്ഷകർക്ക് സർപ്രൈസായി. സാക്ഷിയുടെ ആക്ഷൻ സീക്വൻസുകൾ തീയേറ്ററുകളിൽ ഓളം ഉണ്ടാക്കി.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രത്തിന്റെ കഥ പൊന്നാനി അസീസിന്റെതാണ്. തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിട്ടുള്ളത് സംവിധായകൻ ഷാനു സമദ് തന്നെയാണ്. ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുമ്പോൾ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്റ്റും നിറഞ്ഞതാണ്. ബെസ്റ്റിയിലെ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കുളു മണാലി ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലെ ഗാന ചിത്രീകരണം ബിഗ് ബഡ്ജറ്റ് സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നല്ലൊരു കഥയുടെ പിൻബലത്തിൽ സൗഹൃദത്തിൻറെ വലുപ്പവും കുടുംബ ബന്ധത്തിന്റെ ആഴവും ചിത്രം ഓർമ്മപ്പെടുത്തുന്നു.

സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോന നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ്‌ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെസ്റ്റിയിലെ ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാത്രമല്ല ഓർമിപ്പിക്കുന്നുമുണ്ട് ബെസ്റ്റി.

Read Also : മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ..!

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം.ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻ ജോസഫ്, കലാസംവിധാനം: ദേവൻ കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ് പ്രഭു , ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര. വിതരണം: ബെൻസി റിലീസ്.

Story Highlights : Besty movie getting positive reviews