‘മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും?’ അഷ്കറിനെ ട്രോളി ‘ബെസ്റ്റി’ ടീസർ..!

January 16, 2025

മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്. സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം – “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും…?” ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാലെ മറുപടിയുമെത്തി – ” മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം !” രസകരമായ സീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ‘ സോഷ്യൽ മീഡിയയിലും ‘ബെസ്റ്റി’യുടെ ടീസർ ചർച്ചയായി. ( Besty movie teaser out )

അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24 ന് റിലീസ് ചെയ്യാം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.

Read Also : ബാലു വർഗീസിന്‍റെ കരിയറിലെ വേറിട്ട വേഷം; ‘എന്ന് സ്വന്തം പുണ്യാളനി’ൽ തോമസ് അച്ഛനായി ശ്രദ്ധ നേടി താരം..

എഡിറ്റർ-ജോൺ കുട്ടി, സൗണ്ട് ഡിസൈൻ – എം. ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ, ചമയം- റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ് – അജി മസ്കറ്റ്, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്. ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ-തൻവിൻ നസീർ,
അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര.

Story highlights : Besty movie teaser out