കടുവച്ചാലിൽ അവറാന് ശേഷം സ്റ്റീഫനായി ദിലീഷ് പോത്തൻ; അം അഃ -യുടെ ട്രെയ്ലർ പുറത്ത്..!

January 21, 2025

ഗൂഢാലോചനയ്ക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അം അഃ -യുടെ ട്രെയ്ലർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, തമിഴ് താരം ദേവദർശിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വരുന്ന ജനുവരി 24-ന് തീയേറ്ററുകളിലെത്തും. കാപ്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇറങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്. ( Dileesh Pothan movie Am Ah trailer out )

കാപ്പി പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം കൂടിയാണ് അം അഃ. കാഞ്ചന, മെയ്യഴഗൻ, ലബ്ബർ പന്ത് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തമിഴ് നടി ദേവദർശിനിയാണ് ചിത്രത്തിലെ നായിക കഥാപാത്രമായി എത്തുന്നത്‌. ദേവദർശിനിയുടെ ആദ്യ മലയാള ചിത്രവും കൂടിയാണ് അം അഃ. സസ്പെൻസും, ഇമോഷൻസും കൂടികലർന്ന ഈ ചിത്രത്തിന്റെ ട്രെയിലെർ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

റോഡ് കോൺട്രാക്ടർ ആയാണ് ദിലീഷ് പോത്തൻ ഈ സിനിമയിൽ എത്തുന്നത്‌. സ്റ്റീഫൻ ആ ഗ്രാമത്തിൽ എത്തുന്നതും, ചുരുളഴിയുന്നതുമായ കുറച്ചു രഹസ്യങ്ങളുമാണ് ഈ ട്രെയിലറിൽ നിന്നും മനസിലാക്കുന്നത്. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ആഴമേറിയ ബന്ധവും ഈ ട്രൈയിലറിലൂടെ പ്രേക്ഷകരിലേയ്ക്കെത്തുന്നുണ്ട്. ജാഫർ ഇടുക്കി, ശ്രുതി ജയൻ, ജയരാജൻ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, മുത്തുമണി, അലൻസിയർ, മാല പാർവതി, മീര വാസുദേവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read Also : എ.ഐ കാസ്റ്റിംഗ് മുതൽ വെർച്വൽ റിയാലിറ്റി വരെ; ‘അം അഃ’ യ്ക്ക് പിന്നിലെ നൂതന സാങ്കേതിക വിദ്യകൾ..!

സംഗീതസംവിധാനം: ഗോപി സുന്ദർ, ഛായാഗ്രഹണം: അനിഷ്ലാൽ ആർ എസ്, ചിത്രസംയോജനം: ബിജിത് ബാല, കലാസംവിധാനം: പ്രശാന്ത് മാധവ്, മേക്ക് അപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഗിരിഷ് മാരാർ, ശബ്ദമിശ്രണം: കരുൺ പ്രസാദ്, സൗണ്ട് ബ്രൂവറി കൊച്ചി, സംഘട്ടനം: മാഫിയ ശശി, പി ആർ ഒ: മഞ്ജു ഗോപിനാഥ്, നിശ്ചല ഛായാഗ്രഹണം: സിനത് സേവ്യർ
പ്രൊഡക്ഷൻ കൺട്രോളർ: ഗിരിഷ് അത്തോളി, വരികൾ: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശഖരൻ, നിധിഷ് നടേരി, കവിപ്രസാദ് ഗോപിനാഥ്
ഓൺലൈൻ, പ്രൊമോഷൻസ് & ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.

Story Highlights : Dileesh Pothan movie Am Ah trailer out