‘ഫാമിലി ഫാന്റസി ത്രില്ലർ’; ഫാമിലിക്ക് പ്രിയം പുണ്യാളനോട്..!

January 11, 2025

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ കഴിഞ്ഞ ദിവസം റിലീസായി. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ് എന്നത് കൗതുകമുള്ളതാണ്. 2025-ൽ ആദ്യമായി ക്ലീൻ യു സർട്ടിഫിക്കറ്റിൽ റിലീസായ ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. കുടുംബസമേതം ധൈര്യമായി ടിക്കറ്റ് എടുക്കാം എന്നതാണ് കുടുംബ പ്രേക്ഷകരുടെ ഈ വരവിനെ സൂചിപ്പിക്കുന്നത്. ( Ennu swantham punyalan getting good reviews )

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നേരത്ത പുറത്തിറങ്ങിയ ട്രെയ്‌ലർ സൂചന നൽകിയിരുന്നു. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് “എന്ന് സ്വന്തം പുണ്യാളൻ”. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി.

Read Also : കരിയർ ബെസ്റ്റ് ഓപ്പണിം​ഗുമായി ആസിഫ് അലി; നിറകയ്യടികളോടെ ‘രേഖാചിത്രം’ പ്രേക്ഷകരിലേക്ക്..!

സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഒ: ശബരി.

Story highlights : Ennu swantham punyalan getting good reviews