ജീത്തു ജോസഫ് – ആസിഫ് അലി – അപർണ്ണ ബാലമുരളി ചിത്രം “മിറാഷ്” ആരംഭിച്ചു!
ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. (Shooting began for Jeethu Joseph Movie ‘Mirage’)
ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖാചിത്രവും ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.
Read also: ‘ഇതാണ് മമ്മൂട്ടി ചേട്ടന്റെ കഥ’; റോളക്സിന് പകരം ആസിഫ് അലിയുടെ സ്നേഹ ചുംബനം..!
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർ വൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.
Story highlights: Shooting began for Jeethu Joseph Movie ‘Mirage’