ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും

January 4, 2025

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ ‘ഗോളം’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. ‘ഹാഫ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആൻ, സജീവും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. (The First Vampire Action Thriller in Malayalam)

രഞ്ജിത്ത് സജീവ് തന്നെയാണ് ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റു വിവരങ്ങളെല്ലാം വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫ് സംവിധാനം ചെയുന്നത്. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്. ദി ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് പുതിയ സിനിമയുടെ ടാഗ്‌ലൈൻ.

Read also: വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!

ഗോളം സിനിമയേക്കാൾ വലിയ കാൻവാസിലാണ് ഈ സിനിമയൊരുങ്ങുന്നത്. മലയാളത്തിന് പുറത്തും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിലും വലിയ താരനിര തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് അടക്കമുള്ള സാങ്കേതിക പ്രവർത്തകരെ പുറത്തു നിന്ന് കൊണ്ട് വരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കലൂർ ഐ.എം.എ ഹൗസിൽ വെച്ച് നടന്ന ഗോളം, ഖൽബ് എന്നീ ചിത്രങ്ങളുടെ വിജയഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്ത് വിടും. ചിത്രത്തിന്റെ പി. ആർ.ഓ അരുൺ പൂക്കാടൻ

Story highlights: The First Vampire Action Thriller in Malayalam