ചിയാൻ വിക്രം, എസ്.ജെ. സൂര്യ, ഒപ്പം സൂരാജ് വെഞ്ഞാറമൂടും; ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27-ന് തീയേറ്ററില്‍

January 22, 2025

എസ്. യു അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം “വീര ധീര ശൂരൻ” ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ( Vikram movie Veera Dheera Sooran to release on March 27 )

ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. വീര ധീര ശൂരന്റെ ചിത്രീകരണം പൂർത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

Read Also : ചിയാൻ വിക്രമിന്റെ ‘വീര ധീര ശൂരൻ’; ജി.വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം ‘കല്ലൂരം’ പ്രേക്ഷകരിലേക്ക്..!

വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിം​ഗാണ്. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. തിയേറ്ററുകളിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Story Highlights : Vikram movie Veera Dheera Sooran to release on March 27