‘ദാവീദ്’ ഒരു മികച്ച സ്പോർട്സ് ഡ്രാമ- അഭിനന്ദനമറിയിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ

ആൻ്റണി വർഗീസ് നായകനായ മലയാളം ആക്ഷൻ ചിത്രമായ ‘ദാവീദ്’ ബോക്‌സ് ഓഫീസിൽ മികവോടെ കുതിക്കുകയാണ്. ഗോവിന്ദ് വിഷ്ണുവാണ് ദാവീദ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻ്റണി വർഗീസിനെ കൂടാതെ ലിജോമോൾ ജോസ്, വിജയരാഘവൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്കൊപ്പം നിരവധി സിനിമാ പ്രവർത്തകരാണ് ചിത്രത്തിന് പ്രശംസയറിയിക്കുന്നത്.(director ranjith sankar about daveed movie)
സംവിധായകൻ രഞ്ജിത്ത് ശങ്കർ ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്.’ദാവീദ് ഒരു മികച്ച സ്പോർട്സ് ഡ്രാമയാണ്.ആൻ്റണി വർഗീസിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.നിങ്ങൾ ഞെട്ടിച്ചു’- രഞ്ജിത്ത് ശങ്കർ കുറിക്കുന്നു.
Read also: ‘ആൻറണീ.. മോനേ..മുന്നോട്ട്, മുന്നോട്ട്!’- ദാവീദിന് ആശംസയറിയിച്ച് മാല പാർവതി
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍.
story highlights- director ranjith sankar about daveed movie