കാത്തിരിപ്പിന് വിരാമം- ‘ദൃശ്യം 3’ പ്രഖ്യാപിച്ച് ജീത്തു ജോസഫ്

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒരു ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത ചിത്രം എല്ലാ ഇന്ഡസ്ട്രികളിലും വമ്പൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു. രണ്ടാംഭാഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ , ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ് . ( drishyam 3 confirmed)
മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് പ്രേക്ഷകർ കാത്തിരുന്ന വാർത്ത സംവിധായകൻ പങ്കുവെച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ ടീം ‘ദൃശ്യം 2’ എന്ന ചിത്രത്തിലൂടെ നൽകിയത്.‘ദൃശ്യം 2’ ഇറങ്ങി വമ്പൻ വിജയമായ സമയം തൊട്ട് സംവിധായകൻ ജീത്തു ജോസഫ് നേരിട്ടിരുന്ന ഒരു ചോദ്യമാണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നുള്ളത്. ഇപ്പോൾ സംവിധായകൻ തന്നെ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ്.
Read also:നിറഞ്ഞ സദസ്സുകളുമായി രണ്ടാം വാരത്തിലേക്ക് കടന്ന് ദാവീദ്
ചലച്ചിത്രലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ചിത്രം ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടി. നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.
Story highlights- drishyam 3 confirmed