ഇത് പ്രേക്ഷകർ നൽകിയ വിജയം: അഡിഷണൽ ഷോകളും എക്സ്ട്രാ സ്‌ക്രീനുകളുമായി ‘ഓഫീസർ ഓൺ ഡ്യൂട്ടി’ മുന്നേറുന്നു

February 21, 2025

തന്റെ കരിയർ ബെസ്റ്റ് പ്രകടനവുമായി കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി ആദ്യ ദിനം തന്നെ റെക്കോർഡ് ബുക്കിങ്ങിലേക്കു കുതിച്ചു.ഹൗസ്ഫുൾ ഷോകളുമായി പ്രവർത്തി ദിനത്തിൽ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകൾ കീഴടക്കുകയായിരുന്നു. ആദ്യ ദിനം ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം നാൽപ്പത്തി അയ്യായിരത്തില്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. കേരളത്തിൽ മാത്രം അറുപതു ഷോകൾക്ക് മുകളിലാണ് ഇന്നലെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടന്നത്. ദുബൈയിലും ഖത്തറിലും ഉൾപ്പെടെ ഇന്ത്യക്കു പുറത്തും ആദ്യ ദിനം തന്നെ അഡിഷണൽ ഷോകൾ നടന്നു. കേരളത്തിൽ മാത്രം ഇതുവരെ മുപ്പത്തി അഞ്ചിൽപ്പരം സ്ക്രീനുകൾ അഡിഷണൽ ആയി ഇന്ന് മുതൽ വൻ പ്രേക്ഷക സ്വീകാര്യത കാരണം ആഡ് ചെയ്തിട്ടുണ്ട്.(officer on duty running successfully in theatres)

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Story highlights- officer on duty running successfully in theatres