പൊന്നും വിലയുള്ള പ്രതികരണങ്ങൾ; പൊൻമാന് പ്രശംസയുമായി സഞ്ജു സാംസൺ..!

February 6, 2025

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത “പൊൻMAN” എന്ന ചിത്രത്തെ പ്രശംസിച്ച് മലയാളിയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ. പ്രസിദ്ധ എഴുത്തുകാരൻ ജി. ആർ ഇന്ദു ഗോപന്റെ തിരക്കഥ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് സഞ്ജുവിന്റെ പ്രശംസ കുറിപ്പ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്. ( Sanju Samson praises the film Ponman starring Basil )

സഞ്ജുവിനെ കൂടാതെ പ്രശസ്ത നടിമാരായ, മഞ്ജു വാര്യർ, മാല പാർവതി, സംവിധായകരായ ഡിജോ ജോസ് ആന്റണി, ജോഫിൻ ടി ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെ വി, ടിനു പാപ്പച്ചൻ, മഹേഷ്‌ ഗോപാൽ,കൂടാതെ ടോവിനോ തോമസ്, പി സി വിഷ്ണുനാഥ്‌, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പല പ്രമുഖരും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു.

Read Also : യഥാർത്ഥ പി.പി അജേഷിനെ തേടി സിനിമയിലെ പി.പി അജേഷ്; വമ്പൻ സമ്മാനവുമായി പൊൻമാനിലെ അജേഷ്..!

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച പൊൻMAN എന്ന ചിത്രം ജി. ആർ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനെ കൂടാതെ സജിൻ ഗോപു, ലിജോ മോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പരമ്പോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2003 ന് ശേഷമുള്ള കാലഘട്ടത്തിൽ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോൾ ഒരു റിയൽ ട്രൂ സ്റ്റോറി എന്ന നിലയിൽ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights : Sanju Samson praises the film Ponman starring Basil