അൻപതാം ചിത്രം പ്രഖ്യാപിച്ച് സിലമ്പരശൻ; സംവിധാനം ദേസിങ് പെരിയസാമി..

February 5, 2025

കരിയറിലെ അൻപതാം ചിത്രം പ്രഖ്യാപിച്ച് തമിഴ് സൂപ്പർതാരം സിലമ്പരശൻ എന്ന സിമ്പു. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രമൊരുക്കിയ ദേസിങ് പെരിയസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്, സിമ്പു തന്നെയാണ്. ( Silambarasan announced fiftieth film )

തന്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു ചിത്രത്തിന്റെ നിർമ്മാതാവാകുന്നത്. ആത്മൻ സിനി ആർട്സ് എന്ന ബാനറിലാണ് കരിയറിലെ അൻപതാം ചിത്രം അദ്ദേഹം നിർമ്മിക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്. പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ.

Read Also : കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം

പ്രൊഡക്ഷൻ ഡിസൈനർ – എസ് എസ് മൂർത്തി, സംഘട്ടന സംവിധാനം – കെവിൻ കുമാർ, വസ്ത്രാലങ്കാരം – നിരഞ്ജനി അഹാതിയൻ, വിഎഫ്എക്സ് – ഫാന്റം എഫ് എക്സ്, പബ്ലിസിറ്റി ഡിസൈൻ – എ ഡി എഫ് എക്സ് സ്റ്റുഡിയോ, പിആർഒ – സതീഷ്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Story Highlights : Silambarasan announced fiftieth film