അയ്യങ്കാളിയായി സിജു വിൽസൺ- പാൻ ഇന്ത്യൻ ചിത്രം ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്നു

February 21, 2025

നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ താരമായ സിജു വിൽസനാണ്. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ ചിത്രം നിർമ്മിക്കുന്നു.
ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആദ്യത്തെതായിരിക്കും ഈ ചിത്രം. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്നു. (The shooting of ‘Kathiravan’ starring Siju Wilson will begin soon.)

കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളമാണ് ഒരുക്കുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടുന്ന ആദ്യത്തെ ഭാരതീയനും മലയാളിയുമായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. ‘വെൽക്കം ടു പാണ്ടിമല’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺരാജായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ലിറിക്സ് ഹരിനാരായണൻ, സത്യൻ കോമേരി എന്നിവർ ഒരുക്കുന്നു.

Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. ആർട്ട് ജോസഫ് നെല്ലിക്കൽ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ. പി ആർ ഓ-മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബ്രിങ് ഫോർത്ത്.സ്റ്റിൽസ് ബിജിത് ധർമ്മജൻ.

Story highlights- The shooting of ‘Kathiravan’ starring Siju Wilson will begin soon.