ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

March 25, 2025

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജനാണ്. (916 Kunjootan First Look Poster)

ഫാമിലി എന്റെർറ്റൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, , നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

Read also: കിടിലൻ നൃത്ത ചുവടുകളുമായി രഞ്ജിത്ത് സജീവ്- ‘യു. കെ.ഒ. കെ’ യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

916 കുഞ്ഞൂട്ടൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക് : ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ : സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ് : ഡോൺമാക്സ്, ആർട്ട് : പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : അജീഷ് ദാസൻ, ആക്ഷൻ ഡയറക്ടർ : മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ, ഫിനാൻസ് കൺട്രോളർ : ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ: പോപ്പി, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്സ് : നോക്റ്റൂർനൽ ഒക്റ്റെവ്‌, സ്റ്റിൽസ് : വിഗ്‌നേഷ്, ഗിരി ശങ്കർ, ഡിസൈൻസ് : കോളിൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Story highlights: 916 Kunjootan First Look Poster