പെണ്ണെന്ന തീനാളം ഇനിയും തിളക്കമോടെ; പെൺകരുത്തിന് ആവേശമായി ‘അവൾ’ മ്യൂസിക്ക് വിഡിയോ!

പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും നിരവധി പരിപാടികളാണ് ഈ ദിനങ്ങളിൽ നടത്തിവരുന്നത്. പെണ്മയെ ആഘോഷമാക്കുന്ന വനിത ദിനം തൊട്ടരികെയെത്തിയ വേളയിൽ ശ്രദ്ധേയമാകുകയാണ് ‘അവൾ’ എന്ന മ്യൂസിക്ക് വിഡിയോ. ( ‘Aval’- a musical tribute to womanhood)
ഫ്ളവേഴ്സ് ടീവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ‘അവൾ’ റിലീസ് ചെയ്തിരിക്കുന്നത്. വനിത ദിനത്തിൽ ആസ്വാദകർക്ക് ഏറ്റവും മികച്ച ഗാന സമ്മാനം കൂടെയാണ് ‘അവൾ’. മാറ്റത്തിന്റെ പുതുപാതകൾ തേടി മുന്നേറുന്ന സ്ത്രീ സമൂഹത്തെ വാഴ്ത്തുകയാണ് അവളിലൂടെ. താനേ വെട്ടിയൊരുക്കിയ പാതയിലൂടെ ഇനിയും ബഹുദൂരം സഞ്ചരിക്കാൻ പെണ്ണിന് കരുത്ത് പകരുന്ന വരികളാണ് പാട്ടിലുടനീളം. നിനച്ചതെല്ലാം കൊയ്തെടുക്കാൻ ഉശിരോടെ പോരാടാൻ പെണ്ണെന്ന തീനാളം ഇനിയും തിളക്കമോടെ കത്തി ജ്വലിക്കട്ടെ…
Read also: നിലക്കാത്ത ചിരിയുമായി 25 ദിവസങ്ങൾ പിന്നിട്ട് വിജയക്കുതിപ്പുമായി ‘ബ്രോമാൻസ്
‘അവൾ’ക്ക് വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് അശ്വതി നിതിലാണ്. സംവിധാനം, വിഎഫ്എക്സ്: നിതിൽ ബെസ്റ്റോ; ആലാപനം: പ്രിയ ജെർസൺ, ഡിഓപി: ജി പി കെ വിജേഷ്, ബാക്കിങ്ങ് പ്രോഗാമിങ്ങ്: അഭിഷെയ് യോവാസ്, എഡിറ്റ്: മിഥുൻ, കളറിസ്റ്റ്: അനൂപ് ആന്റണി, റാപ് വോക്കൽ: ശ്രീ ബൈസി, മിക്സിങ്ങ് ആൻഡ് മാസ്റ്ററിങ്ങ്: ആഷ്‌ബിൻ പോൾസൺ, ക്യാമറ അസ്സിസ്റ്റന്റ്റ്: രാഹുൽ, ലൊക്കേഷൻ: പിക്കോ,കൊച്ചി.
Story highlights: ‘Aval’- a musical tribute to womanhood