‘എമ്പുരാൻ’ റിലീസിനൊപ്പം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്!

‘വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ, ‘എമ്പുരാൻ’ പ്രദർശനത്തോടൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മിന്നൽ മുരളിക്ക് ശേഷം ഈ യൂണിവേഴ്സിന്റെ അടുത്ത മിസ്റ്ററി – കോമഡി എന്റർടെയിനറായാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എത്തുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ഔദ്യോഗികമായി WCU ലെ ആദ്യ ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’.
കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ സൂചിപ്പിച്ചത്. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിടുന്ന ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗാങ്ങും ഭാഗമാകും.
Read also:കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ
ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം – റമീസ് ആർസീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പിആർഒ- ശബരി.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Story highlights- detective ujjwalan teaser releasing with empuran movie