‘അമൽ ഡേവിസ്’ നായകനാകുന്ന ചിത്രം മെഡിക്കൽ മിറാക്കിളിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

March 2, 2025

മലയാളികളുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിൽ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റർ നിലവിൽ സോഷ്യൽ മീഡിയ ആകെയും തരംഗമായിരിക്കുകയാണ്. (First Look Poster of Medical Miracle)

മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയും നിർവ്വഹിക്കുന്നത് നിലീൻ സാന്ദ്രയാണ്, മലയാളികൾ നെഞ്ചിലേറ്റിയ സാമർത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചതും ഇവർ തന്നെയാണ്.

Read also: സിനിമാലോകത്ത് വിസ്മയം തീർത്ത് നിവിൻ പോളിയുടെ പുത്തൻ ലുക്ക്!

കിഷ്കിന്ധ കാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർ സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നത്. രോമാഞ്ചം എന്ന ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മൻ ചാക്കോയുടേതാണ് എഡിറ്റിംഗ് നിലവിൽ മുഖ്യധാരയിലെ ഏറ്റവും ഡിമാന്റുള്ള ടെക്നിക്കൽ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കാൻ മറ്റൊരു കാരണം.
മെഡിക്കൽ മിറാക്കിളിന്റെ മാർക്കറ്റിംഗ് നിർവ്വഹിക്കുന്നത് ഓബ്സ്ക്യൂറ എന്റർടൈന്മെന്റ്സ്

Story highlights: First Look Poster of Medical Miracle