ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്; ചിത്രം വിഷു റിലീസ്!!

March 16, 2025

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ ഏപ്രിലിൽ വിഷു റിലീസിന് ഒരുങ്ങുന്നു. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ( Think Music owns audio rights of Alappuzha Gymkhana )

ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകയ്ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് സ്വന്തമാക്കി. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിന്റെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. ആലപ്പുഴ ജിംഖാനയിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Read Also : എമ്പുരാൻ ആദ്യ ഷോ രാവിലെ 6 മണി മുതൽ; റിലീസ് മാർച്ച് 27ന്

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Story Highlights : Think Music owns audio rights of Alappuzha Gymkhana