ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഒരുക്കുന്ന കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിക്കുകയാണ് നായികയായി എത്തുന്ന കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read also: ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി
മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി അഭിനയലോകത്ത് പ്രിയങ്കരിയാണ്. 2013ലാണ് സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും 2017ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. തെലുങ്ക് ചിത്രമായ ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായാണ് കല്യാണി തുടക്കം കുറിച്ചത്. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടി.
Story highlights- kalyani priyadarshan practices martial arts for Wayfarer Films